ചേച്ചിക്കു ബിഗ്‌ബോസ് തന്നെ “കഥയല്ലിതു ജീവിതം” എന്നൊരു റൗണ്ട് കൊടുക്കുന്നുണ്ട് എന്ന് ഓർമ ഇല്ലാഞ്ഞിട്ടാണോ. ലക്ഷ്മി പ്രിയയെ കുറിച്ച് അശ്വതി.

ചേച്ചിക്കു ബിഗ്‌ബോസ് തന്നെ “കഥയല്ലിതു ജീവിതം” എന്നൊരു റൗണ്ട് കൊടുക്കുന്നുണ്ട് എന്ന് ഓർമ ഇല്ലാഞ്ഞിട്ടാണോ. ലക്ഷ്മി പ്രിയയെ കുറിച്ച് അശ്വതി.

മിനി സ്ക്രീൻ രംഗത്ത് സജീവ സാന്നിധ്യമായ താരമാണ് അശ്വതി. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് താരം എത്തിയത്. പിന്നീട് കുങ്കുമപൂവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീരിയലിൽ വില്ലത്തി റോളിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. എല്ലാ വട്ടവും ബിഗ് ബോസ് സീസൺ പറ്റി അഭിപ്രായം പറയുന്ന വ്യക്തി കൂടിയാണ് അശ്വതി.. ബിഗ് ബോസിനെ കുറിച്ചുള്ള ആശുപത്രിയുടെ റിവ്യൂ കേൾക്കാൻ ആരാധകർക്ക് ഇഷ്ട്ടം ആണ്. വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ആരുടേയും പക്ഷം പിടിക്കാതെ ഫാനിസം ഇല്ലാതെയും വളരെ കൃത്യമായ മറുപടികൾ ആണ് താരം പറയാറുള്ളത്. ഇപ്പോഴിതാ ഒന്നാമത്തെ ദിവസത്തെക്കുറിച്ചുള്ള അശ്വതിയുടെ റിവ്യൂ ആണ് ശ്രദ്ധനേടുന്നത്.. ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പാലുകാച്ചൽ, ശാലിനിയുടെ അമ്മമ്മയുടെ പിറന്നാൾ ആശംസകൾ ഒക്കെയായി അങ്ങ് തുടങ്ങി രണ്ടാം ദിനം.ചരിത്രത്തിൽ ആദ്യമായി ബിഗ്‌ബോസ് അംഗങ്ങളെ കാണാൻ പത്രമാധ്യമങ്ങൾ എത്തിയിരിക്കുന്നു!!! ചോദ്യങ്ങൾ…. ഉത്തരങ്ങൾ… കഴിഞ്ഞ സീസണിൽ ഒന്നും ഇങ്ങനെ ഇല്ലാതിരുന്ന കൊണ്ട് ഒരു പുതുമ തോന്നി ഒരുപാട് വലിച്ചു നീട്ടാതെ പെട്ടന്ന് തീർന്നു ആഹ് ഒരു ചോദ്യത്തിനിടയിൽ അവർക്കാ വേർഡ് കിട്ടി “STRATEGY”!!! ബിഗ്ഗ്‌ബോസ്സിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നല്ലേ സ്ട്രേറ്റേജി.

ബ്ലെസ്ലി അടിപൊളി ആയ പാടികൊണ്ടിരുന്നപ്പോൾ അതാ പൊട്ടിക്കുന്നു “ബോംബ്”…” ഈ വീട്ടിൽ നിൽക്കാൻ അർഹതയില്ലാത്ത 3 പേരെ തിരഞ്ഞെടുക്കുക” ഉടച്ചില്ലേ കഞ്ഞിക്കലം എല്ലാരുടെയും നോമിനേഷൻസ് എല്ലാം പൊളി ആരുന്നു. ശേഷം അതിനെപ്പറ്റി ഡിസ്കഷൻ. ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയത് നിമിഷ,ജാനകി, അശ്വിൻ.ലക്ഷ്മി ചേച്ചി നിമിഷയെ നോമിനേറ്റ് ചെയ്തെങ്കിലും എന്ത് കാരണത്തിന് എന്നുള്ളത് നല്ലരീതിയിൽ പറഞ്ഞു മനസിലാക്കി കൊടുത്തു.

അടുത്തത് കാണിച്ചത് ലക്ഷ്മിച്ചേച്ചിയുടെ നേതൃത്വത്തിൽ ഓരോരുത്തർ അവരവരെ കുറിച്ച് പറയുക. ചേച്ചിക്കു ബിഗ്‌ബോസ് തന്നെ “കഥയല്ലിതു ജീവിതം” എന്നൊരു റൗണ്ട് കൊടുക്കുന്നുണ്ട് എന്ന് ഓർമ ഇല്ലാഞ്ഞിട്ടാണോ. എല്ലാർക്കും ജീവിതത്തിൽ നേരിട്ട ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും, ഇങ്ങനൊക്കെ ഒരാളുടെ ജീവിതത്തിൽ സംഭവിക്കുമോ എന്നുപോലും അമ്പരക്കുന്നപോലെ..അശ്വിൻ തന്റെ ജീവിത കഥ പറഞ്ഞു.. വളരെ ദയനീയം അശ്വിനു ആഗ്രഹം പോലെ ഒരു വീട് വയ്ക്കാൻ സാധിക്കട്ടെ ബിഗ്‌ബോസ് വീട്ടിൽ നിൽക്കാൻ യോഗ്യത ഇല്ലാ എന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പേർക്കുള്ള ടാസ്ക് എത്തി. വിധികർത്താവ് നവീൻ. ടാസ്ക് ബോൾ പെറുക്കി അവരവരുടെ ബാസ്കറ്റൽ ഇടുക. നമ്മടെ പഴയ ബാള്കളി.അശ്വിൻ സ്കോർ ചെയ്തു . അശ്വിൻ ആ വീട്ടിലെ ആദ്യത്തെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

വീട്ടിലെ രാജകീയമായ ഒരു റൂം ഉള്ളത് ക്യാപ്റ്റന് ആണ്. അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് അശ്വിൻ ഒഴികെ ബാക്കിയെല്ലാവരും തിരഞ്ഞെടുക്കപ്പെട്ടു.ഇതെന്താ സംഭവിക്കുന്നെ!!?? എല്ലാം വളരെ പെട്ടന്നാണല്ലോ.അടുത്തത് സെൽഫി എന്ന ടാസ്ക് നമ്മടെ കഥപറച്ചിൽ,ബ്ലെസ്ലി ആണ് കഥപറയുന്നത്. ബ്ലസിലി കഥപറഞ്ഞു, ഫാസ്റ്റ് പാസ്സഞ്ചർ പോലെ കഥ അങ്ങ് പോയി. ബ്ലെസ്സിലിയും കരഞ്ഞു, കേട്ടോണ്ടിരുന്ന കുറച്ചു പേരും കരഞ്ഞു. കണ്ടോണ്ടിരുന്ന ഞാൻ ആരാണ് മരിച്ചത് എന്ന് മനസിലാകാതെ മിഴിച്ചിരുന്നു മനസിലായവർ ഒന്ന് പറഞ്ഞു തരണേ.അങ്ങനെ അശ്വിൻ രാജാകീയമായ ആ മുറിയിൽ തണുത്തു വിറച്ചു ഒറ്റയ്ക്ക് സംസാരിക്കുന്നു…

“ഇതെന്റെ മാത്രം വിജയമല്ല, ഏറ്റവും താഴത്തട്ടിൽ ഉള്ളവന്റെ കൂടെയാണ്” പാവം എക്സൈറ്റ്മെന്റ കൊണ്ടാണ്.തുടങ്ങീട്ടെ ഉളളൂ കുട്ടീ പടിപ്പടി ആയി കയറിവരാൻ ഇനിയും കിടക്കുന്നു കടമ്പകൾ.അടുത്തത് ബിഗ്‌ബോസ് പ്ലസ്സിൽ സ്വന്തം കഥകൾ പറയുന്ന ടാസ്ക് ആണ് കാണിച്ചത്. നിമിഷയുടെ കഥ. കഥ തീർന്നതും ലക്ഷ്മി ചേച്ചി, നിമിഷ, ജാസ്മിൻ,റോബിൻ എന്നിവരുടെ ചർച്ച നന്നായിരുന്നു. ആ ചർച്ചയിൽ, ലക്ഷ്മി ചേച്ചി പറഞ്ഞതും റോബിൻ പറഞ്ഞതും എനിക്ക് ഇഷ്ട്ടായി.

ഇപ്പോളത്തെ കാലഘട്ടം ആണ്.മാതാപിതാക്കൾക്കൊന്നും ഒരു അവകാശവും ഇല്ലാത്തപോലെ ആയിക്കൊണ്ടിരിക്കുന്നു നാളെ എന്റെ മക്കൾ എങ്ങനെ ആയിരിക്കും എന്നൊന്നും പ്രവചിക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് കൂടുതൽ അതേ കുറിച് പറയാൻ വരുന്നില്ല.അടുത്തത് ജാസ്മിന്റെ സ്റ്റോറി. നേരത്തെ പറഞ്ഞപോലെ എല്ലാവരുടെയും ജീവിതത്തിൽ അവിശ്വസനീയം ആയിട്ടുള്ള സ്റ്റോറീസ് ഉണ്ട്. Felt so sad.ചിരിയും കളികളുമായി അങ്ങനെ ഒരു ദിവസം തീർന്നിരിക്കുന്നു. നാളെ കഠിനമായ ടാസ്‌ക്കുകളുമായി വീണ്ടും കാണുന്നത് വരെ ശുഭരാത്രി.

Leave a Comment