എങ്ങനെ തമ്മിലടിപ്പിക്കാമെന്ന് ചർച്ച ചെയ്യാനായി പുറത്തുനിന്നും ഒരു ടീമിനെ കൊണ്ടുവന്നു. റിയാലിറ്റി ആണോ റിയാലിറ്റി ഷോ അശ്വതി ശ്രീകാന്ത് ചോദിക്കുന്നു.

സമൂഹത്തിൽ വലിയ തോതിൽ തന്നെ സ്വാധീനം ചെലുത്തുവാൻ റിയാലിറ്റിഷോകൾ കഴിയുമെന്നുതന്നെയാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ചില കാര്യങ്ങളിൽ റിയാലിറ്റിഷോകൾ അതിരു കടക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണമായി എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തപ്പോഴായിരുന്നു അശ്വതി ഇതേക്കുറിച്ച് വിശദീകരിച്ചത്.

ബിഗ് ബോസ് പരിപാടിയിൽ നിന്നും പുറത്തുവന്ന റോബിൻ ആരാധകരുടെ പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം ചർച്ചയാകുന്നത്. ഇതിനെക്കുറിച്ച് കൂടിയായിരുന്നു അശ്വതി പരാമർശം നടത്തിയത്. താൻ മുൻപൊരിക്കൽ ചെയ്ത ഒരു ഷോയെ കുറിച്ച് അശ്വതി പറയുന്നുണ്ട്. ഷോ ആരംഭിച്ചപ്പോൾ തന്നെ ഫാൻസുമായി ഇൻട്രാപ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞിരുന്നു. കമ്മ്യൂണിക്കേഷൻ ഉണ്ടായാൽ കാര്യങ്ങൾ കൈ വിട്ടു പോകും എന്നാണ് അവർ പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ ചിലർ വളരെ വൈകാരികമായി ഷോയെ എടുത്തു.

പലപ്പോഴും വല്ലാതെ പ്രശ്നം ആകുന്ന രീതിയിൽ ആയിരുന്നു സംസാരിച്ചിരുന്നത് എന്നും അശ്വതി പറയുന്നുണ്ട്. ഷോ മുന്നോട്ടു പോയപ്പോൾ അതിന്റെ ഫാൻസ് ഉണ്ടായി. ആളുകൾ വൈകാരികമായാണ് പെരുമാറിയത്. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർ കൂടുതലും കൗമാരപ്രായക്കാർ ആണ്. ഇത്തരത്തിലുള്ള ഷോയ്ക്ക് വീടിന്റെ അകത്തു നിന്നു കിട്ടുന്ന റേഞ്ചും വളരെ കൂടുതലാണ്. റിയാലിറ്റി ഷോയ്ക്ക് റിയാലിറ്റി വളരെ കുറച്ചു മാത്രമേയുള്ളൂ എന്നു പലപ്പോഴും കാണുന്നവർക്ക് മനസ്സിലാവില്ല. ഇഷ്ടപ്പെടുന്ന ആളുകൾ കരയുമ്പോൾ അവർ കൂടെ കരയും.

അവർ അനുഭവിക്കുന്ന സമ്മർദ്ദം ആരാധകരും ഒരുപോലെ അനുഭവിക്കുകയും ഒക്കെയാണ് ചെയ്യുന്നത്. എങ്ങനെയാണ് ആളുകൾക്ക് മറ്റൊരാളുടെ സമ്മർദ്ദം സ്വന്തം ജീവിതത്തിൽ കൊണ്ടുനടക്കാൻ സാധിക്കുക.? വേദന അനുഭവിക്കാൻ കഴിയുന്നത്.? ആ കാര്യത്തിൽ അത്ഭുതമാണ് തോന്നിയതെന്നാണ് അശ്വതി പറയുന്നത്. ഒപ്പം പ്രവർത്തിക്കുന്നവർക്ക് എങ്ങനെയും ഷോയുടെ റേറ്റിംഗ് വർധിപ്പിച്ച് പറ്റൂ. എങ്ങനെ തമ്മിലടിപ്പിക്കാമെന്ന് ചർച്ച ചെയ്യാനായി പുറത്തുനിന്നും ഒരു ടീമിനെ കൊണ്ടുവന്നു.

നിർബന്ധമായും മറ്റൊരാളുടെ കുറ്റം പറയണം എന്ന് നിർബന്ധിച്ചു. ഒരാൾ മറ്റൊരാളുടെ കുറ്റം ഒന്നും പറയാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ കുറ്റം പറഞ്ഞാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. താൻ അത് നേരിട്ട് കണ്ടതായും ഒക്കെയാണ് അശ്വതി പറയുന്നത്. ആളുകൾ എന്ത് കാണണമെന്ന് ചാനലുകൾ തീരുമാനിക്കുന്നതാണ്. പ്രേക്ഷകർക്ക് കാണുന്നത് മനസ്സിലാക്കാനുള്ള ബോധം പ്രേക്ഷകർ എന്ന നിലയിൽ നമ്മളിലും കാണണമെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്.
