പ്രേമത്തിന്റെ സമയത്ത് അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ ദൃശ്യത്തിന് മുകളിൽ പോകുമെന്നാണ്. നിവിൻ പോളി |At the time of Premam, Alphonse said that our film will go above Drishyam.

പ്രേമത്തിന്റെ സമയത്ത് അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ ദൃശ്യത്തിന് മുകളിൽ പോകുമെന്നാണ്. നിവിൻ പോളി |At the time of Premam, Alphonse said that our film will go above Drishyam.

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യത നേടിയ ഒരു സിനിമയായിരുന്നു പ്രേമം. വലിയ പുതുമകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ചിത്രമായിരുന്നു പ്രേമമെങ്കിലും എന്തൊക്കെയോ പ്രത്യേകതകൾ ആ ചിത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു പ്രേമം. അക്കാലത്തെ യുവ പ്രേക്ഷകർക്കിടയിൽ വലിയൊരു ഓളം തന്നെയാണ് പ്രേമം ഉണ്ടാക്കിയത്. കട്ട താടിയും കറുത്ത ഷർട്ടും, മുണ്ടും ഒക്കെയായി കോളേജുകളിലന്ന് എത്തിയവർ നിരവധി ആയിരുന്നു. വലിയ പ്രത്യേകത എന്നത് അതുതന്നെയായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ പ്രേമത്തിനെ കുറിച്ചുള്ള ഒരു പഴയ പത്രക്കുറിപ്പാണ് വീണ്ടും ശ്രെദ്ധ നേടുന്നത്. ഒരു സിനിമ ഗ്രൂപ്പിൽ ആണ് ഈ കുറിപ്പ് എത്തിയിരിക്കുന്നത്. ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്…

പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോൾ അൽഫോൻസ് പുത്രൻ പറഞ്ഞത്.എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു, കുറച്ച് കഴിഞ്ഞ് വേറൊന്ന് വരും അതും ശരിയാകുന്നില്ല.അപ്പോൾ മൂന്നാമതൊരു പ്രേമം കൂടി.കഥ കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോ എന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു.

ആലുവായിലൊരു വീടെടുത് അവിടെ വച്ചാണ് പ്രേമത്തിന്റെ ചർച്ചകൾ എല്ലാം പുരോഗമിച്ചത്.
ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള സിനിമയെന്ന് അൽഫോൻസ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുൻപന്തിയിൽ. ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരവും പറഞ്ഞു. അപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനും മുകളിൽ പോകുമെന്നാണ്. അതു കേട്ട് ഞാനുൾപ്പടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമയിൽ ഉണ്ട്. കഥയും തിരക്കഥയും പൂർത്തിയാക്കുന്നതിന് മുൻപ് ആരൊക്കെ ഏതൊക്കെ വേഷത്തിൽ എത്തണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് അൽഫോൻസ് പുത്രന്റെ ഇത്തരത്തിലൊരു ഡയലോഗ്.

പക്ഷെ അൽഫോൻസ് അത് നിരന്തരം പറഞ്ഞുകൊണ്ടേ ഇരുന്നു. സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി. വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നാൽ ചിത്രീകരണം നടക്കുമ്പോൾ തന്നെ ഉള്ളിലും ഉറച്ചിരുന്നു.നിവിൻ പോളി : അന്നത്തെ മാതൃഭൂമി
വാരാന്ത്യ പതിപ്പിൽ.
Story Highlights: At the time of Premam, Alphonse said that our film will go above Drishyam.