Entertainment

അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ച തുടങ്ങിയത് ഗൾഫിലെ ഓഹരി മാർക്കറ്റുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതിനുശേഷമോ.?|Atlas Ramachandran’s downfall started after he started venturing into Gulf stock markets.?

അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ച തുടങ്ങിയത് ഗൾഫിലെ ഓഹരി മാർക്കറ്റുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതിനുശേഷമോ.?|Atlas Ramachandran’s downfall started after he started venturing into Gulf stock markets.?

അറ്റ്ലസ് രാമചന്ദ്രന്റെ മരണവാർത്ത മലയാളികൾക്ക് സമ്മാനിച്ച ആഘാതം അല്പം വലുതായിരുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപകന് വിട എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അറ്റ്ലസ് എന്ന പ്രസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹം കാണിച്ച കഠിനാധ്വാനം എടുത്തു പറയേണ്ട കാര്യമാണ്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായ അറ്റ്ലസിന് ഇന്ന് എന്തായിരുന്നു സംഭവിച്ചത്.? എവിടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രന് പിഴച്ചത്. അത്രയും വിശ്വാസം നിറഞ്ഞതായിരുന്നു എന്ന് പറഞ്ഞാൽ മറ്റു ചിലർക്ക് അത് ഉരച്ചു നോക്കേണ്ട ആവശ്യം പോലുമില്ല.

അത്രത്തോളം വിശ്വാസമായിരുന്നു 18 കാരറ്റ് സ്വർണത്തിൽ നിന്നും 22 കാരറ്റ് 916 എന്ന ഒരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. അറ്റ്‌ലസ് രാമചന്ദ്രൻ ആണെന്ന് തന്നെ പറയാം. 916 എന്ന സങ്കല്പം തന്നെ അദ്ദേഹത്തിന്റെതായിരുന്നു. അത്രത്തോളം വിശ്വസനീയമായ ഒരു ബ്രാൻഡ് ആയി അറ്റ്ലസ് മാറിയിരുന്നു. എന്നാൽ അറ്റ്ലസ് രാമചന്ദ്രന് തെറ്റി തുടങ്ങിയത് ഓഹരി വിപണിയിലേക്ക് ഇറങ്ങിയതിനു ശേഷമാണ്. അതിനു ശേഷമാണ് അദ്ദേഹം വീണ്ടും ജയിലിലേക്ക് പോകേണ്ട അവസ്ഥ വരുന്നത്. അറ്റ്ലസ് അതിന്റെ പ്രൗഡിയിൽ നിലനിൽക്കുന്നത് തന്നെയായിരുന്നു അവസാനകാലങ്ങളിൽ അദ്ദേഹത്തിന്റെ ആഗ്രഹം എന്നത്.

അറ്റ്ലസ് വീണ്ടും പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ടുവരണം എന്നതാണ്. അതിനു വേണ്ടി കൊച്ചിയിലെ പുതിയ ബ്രാഞ്ച് ഞാൻ ഓപ്പൺ ചെയ്യും എന്ന് അദ്ദേഹം പറയുകയും ചെയ്തു. പതിയെ പതിയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുമെന്ന് അദ്ദേഹം മനസ്സിൽ ഉറച്ചു വിശ്വസിച്ചു. സമാനമായ രീതിയിൽ തന്നെയായിരുന്നു മലയാളി വ്യവസായിയായ ജോയി അറയ്ക്കലിന്റെ മരണവും. ഓഹരി വിപണിയിലേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു ജോയി അറയ്ക്കലിന് ഇത്തരത്തിലുള്ള ദുർഗതി വന്നിരുന്നത്. അപ്പോൾ പ്രവാസികൾ ഒരിക്കലും ഗൾഫിൽ വിജയിക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഒരു ശൃംഖല തന്നെ ഗൾഫിൽ ഉണ്ട് എന്നതാണ് ഇതിന് പിന്നിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

രണ്ടുപേർക്കും സമാനമായ അനുഭവങ്ങൾ ആണ് നേരിടേണ്ടി വന്നത് ഓഹരി വിപണിയിലേക്ക് ഇറങ്ങിയപ്പോൾ ആണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി അന്വേഷണം വേണമെന്നും ഒരു ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Atlas Ramachandran’s downfall started after he started venturing into Gulf stock markets.?

അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ച തുടങ്ങിയത് ഗൾഫിലെ ഓഹരി മാർക്കറ്റുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതിനുശേഷമോ.?|Atlas Ramachandran’s downfall started after he started venturing into Gulf stock markets.?

Most Popular

To Top