Entertainment

അറ്റ്ലസ്‌ രാമചന്ദ്രൻ ജയിലിൽ പോകുന്നൂ. ജനറൽ മാനേജറുമാർ നാട്‌ വിടുന്നൂ. അത്‌ വരെ House wife ആയിരുന്ന ഭാര്യ ഇന്ദു പിന്നീടങ്ങോട്ട് നടത്തിയ ഒറ്റയാൾ യുദ്ധത്തിന്‌ ഒരു സിനിമക്കുള്ള സ്കോപ്പ്‌ ഉണ്ട്‌.| Atless Ramachandra’s Life story

അറ്റ്ലസ്‌ രാമചന്ദ്രൻ ജയിലിൽ പോകുന്നൂ. ജനറൽ മാനേജറുമാർ നാട്‌ വിടുന്നൂ. അത്‌ വരെ House wife ആയിരുന്ന ഭാര്യ ഇന്ദു പിന്നീടങ്ങോട്ട് നടത്തിയ ഒറ്റയാൾ യുദ്ധത്തിന്‌ ഒരു സിനിമക്കുള്ള സ്കോപ്പ്‌ ഉണ്ട്‌.| Atless Ramachandra’s Life story

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് പറയുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിൽ വരുന്ന മുഖം അറ്റ്ലസ് രാമചന്ദ്രന്റെ ആണ് എന്ന് തന്നെയാണ്. രാമചന്ദ്രന്റെ മരണം മലയാളികൾക്ക് വലിയൊരു ആഘാതം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. നിഷ്കളങ്കമായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണവും അദ്ദേഹം വിശ്വസിച്ചവർ തന്നെയായിരുന്നു. ഒരിക്കലും തന്നെ ചതിക്കില്ല എന്ന് വിശ്വസിച്ചവരിൽ നിന്നുമായിരുന്നു വലിയ ചതി അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നത്. അറ്റ്‌ലസ് ജ്വല്ലറിയുടെ പതനം ആരംഭിക്കുന്നതും അവിടെ മുതലാണ്. അദ്ദേഹത്തിന്റെ സ്വപ്നം എന്നതായി അദ്ദേഹം പറഞ്ഞത് അറ്റ്ലസ് ജ്വല്ലറിയുടെ തിരിച്ചു വരവ് ആയിരുന്നു. അറ്റ്‌ലെസ് രാമചന്ദ്രനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ആര്യൻ രമണി എന്ന വ്യക്തിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. സിനിഫയൽ എന്ന ഒരു സിനിമ ഗ്രൂപ്പിലാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറുപ്പിന്റെ പൂർണ രൂപമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പ് ഇങ്ങനെയാണ്..

കുട്ടിക്കലത്ത്‌ എന്റെ വെളിവില്ലായ്മയിൽ‌ ആദ്യം ഏതോ കാശ്‌ മൂത്ത്‌ ഫേമസ്‌ ആവാൻ ശ്രമിക്കുന്ന ഒരു മുതലാളി – ടിവിയിൽ വന്ന് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ഡയലോഗ്‌ അടിക്കുന്ന ഒരു മനുഷ്യൻ. ഒരു കോമഡി ഇമേജ്‌ ആയിരുന്നൂ. അത്രേം ഉണ്ടായുള്ളൂ.
ഒരിക്കൽ അച്ഛനാണ്‌ പറഞ്ഞത്‌, വൈശാലി, സുകൃതം, ധനം തുടങ്ങി മികച്ച സിനിമകൾ ഉണ്ടാക്കിയ ആൾ ആണെന്ന്. കൂടുതൽ അറിഞ്ഞപ്പോൾ ഉയർന്ന് വന്ന വഴികളെ കുറിച്ച്‌ അറിഞ്ഞപ്പോൾ ബഹുമാനമായി.
നെറിയുള്ള ബിസിനസ്സുകാരൻ. അറ്റ്ലസ്‌ ഗോൾഡിന്റെ പ്യൂരിറ്റി അതിന്റെ തെളിവായിരുന്നൂ. അതിന്‌ മാർക്കറ്റിൽ ലഭിച്ച സ്വീകാര്യത അത്രമേൽ ആയിരുന്നൂ.. എക്‌സ്ചേഞ്ചിന്‌ ഏത്‌ കടയിൽ ഗോൾഡ്‌ കൊണ്ട്‌ ചെന്നാലും അറ്റ്ലസ്‌ ഗോൾഡ്‌ എന്ന് കേട്ടാൽ പിന്നെ മറുചോദ്യമില്ല!! ‌ ബയ്യേഴ്സിന്‌ – ആളുകൾക്ക്- കസ്റ്റമേഴ്സിന്‌‌ എല്ലാം അത് പോലെ വിശ്വാസമായിരുന്നൂ. അറ്റ്ലസ്‌ ഷോറൂമുകളിൽ കടയിലേക്ക്‌ കയറി നിൽക്കാൻ ഇടം ഇല്ലാതെ ആളുകൾ സ്വർണ്ണം വാങ്ങാൻ പുറത്ത്‌ കാത്ത്‌ നിൽക്കുന്ന അവസ്ഥ! ഒരുകാലത്ത്‌ അങ്ങനെ ആയിരുന്നൂ അറ്റ്ലസ്‌ ഗോൾഡ്‌.
എന്റെ ഒരു അഭിപ്രായത്തിൽ ലോകമെമ്പാടുമുള്ള ബിസിനസ്സ്‌ ആളുകൾ പഠിച്ചിരിക്കേണ്ട ജീവിതമാവണം അറ്റ്ലസ്‌ രാമചന്ദ്രന്റേത്‌. രണ്ടും പഠിക്കാം. ഒരു ബിസിനസ്സ്‌ നടത്തിപ്പുകാരൻ എങ്ങനെയാവണം എങ്ങനെയാവരുത്‌. ലോകമെമ്പാടും അൻപതിലേറെ ഷോറൂമുകൾ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നും തടങ്കലിലേക്കുള്ള വീഴ്ച്ച, വിശ്വസിച്ച്‌ കൂടെ ചേർത്ത ജനറൽ മാനേജറുമാരുടെ ചതികൾ..
അങ്ങനെ 1004 ദിവസം ജയിലിൽ! അവസാനം ജയിലിൽ പോയി വന്നിട്ടും ദ്രോഹിച്ചവർക്ക് പോലും‌ ബുദ്ധിമുട്ടുണ്ടാക്കരുത്‌, എന്റെ കൂടെ ജോലി ചെയ്തവരാണ്‌, അവരുടെ കുടുംബം കഷ്ടപ്പെടരുത്‌ എന്ന് കരുതി ഒരു പോലീസ്‌ കേസ്‌ പോലും നൽകാതെ, ഈ കുരിശ്ശ്‌ ഞാൻ ഒറ്റക്ക്‌ ചുമന്നോളാം എന്ന തീരുമാനം കൂടി കണ്ടപ്പോൾ ആ ബഹുമാനം കൂടി.

അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.അത്രമേൽ നന്മയുള്ള മനുഷ്യൻ..പ്രണാമം
അറ്റ്ലസ്‌ രാമചന്ദ്രൻ, അറ്റ്ലസ്‌ രാമചന്ദ്രൻ ജയിലിൽ പോകുന്നൂ. ജനറൽ മാനേജറുമാർ നാട്‌ വിടുന്നൂ. അത്‌ വരെ House wife ആയിരുന്ന ഭാര്യ ഇന്ദു പിന്നീടങ്ങോട്ട് നടത്തിയ ഒറ്റയാൾ യുദ്ധത്തിന്‌ ഒരു സിനിമക്കുള്ള സ്കോപ്പ്‌ ഉണ്ട്‌.
Story Highlights: Atless Ramachandra’s Life story

അറ്റ്ലസ്‌ രാമചന്ദ്രൻ ജയിലിൽ പോകുന്നൂ. ജനറൽ മാനേജറുമാർ നാട്‌ വിടുന്നൂ. അത്‌ വരെ House wife ആയിരുന്ന ഭാര്യ ഇന്ദു പിന്നീടങ്ങോട്ട് നടത്തിയ ഒറ്റയാൾ യുദ്ധത്തിന്‌ ഒരു സിനിമക്കുള്ള സ്കോപ്പ്‌ ഉണ്ട്‌.| Atless Ramachandra’s Life story

Most Popular

To Top