Entertainment

സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ.|Attitude of prominent people towards Nanjiamma who won the National Award|

സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ.|Attitude of prominent people towards Nanjiamma who won the National Award|

നഞ്ചിയമ്മയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയതിന്റെ പ്രതിഷേധമാണ് ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. പലരും ആ മനോഹരമായ അവാർഡ് വലിയ മധുരമായി കാണുമ്പോഴും ചിലർ ചില വ്യത്യാസങ്ങൾ കാണിക്കുകയാണ്. തൊലിയുടെ പുറത്തുള്ള വ്യത്യാസമാണ് പലരും കാണിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതൊരു വല്ലാത്ത മേധാവിത്വം തന്നെയാണ് കാണിച്ചുതരുന്നത്. ആദ്യമായി പ്രതിഷേധവുമായി എത്തിയത് ലിനുലാൽ ആയിരുന്നു.

ഇന്ത്യയിൽ ഏറ്റവും മികച്ച പാട്ടായിരുന്നോ നഞ്ചിയമ്മ പാടിയത് എന്നും ഒരു പിച്ചിട്ട് പാടാനറിയാത്ത ആൾക്കാണ് ഈ അവാർഡ് നൽകുന്നത് എന്നും ഒക്കെ ആയിരുന്നു ചോദിച്ചത്. ഇത് തന്നെ ആയിരുന്നു പലരുടേയും മനോഭാവം എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. പ്രമുഖ ഗായകർ പോലും നഞ്ചിയമ്മയ്ക്ക് വേണ്ടി ഒരു ആശംസ പോലും അർപ്പിച്ചില്ല എന്നതും ശ്രദ്ധനേടുന്ന കാര്യമാണ്. ഇപ്പോഴിതാ കടലാസ് എന്ന ഫേസ്ബുക്ക് പേജിൽ ഇതിനെ കുറിച്ച് ഒരു കുറിപ്പ് വന്നിരിക്കുകയാണ്. ബേസിൽ ആണ് ഈ കുറിപ്പ് എഴുതിയത്. ഇതാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

നഞ്ചമ്മ ചേച്ചിക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടി നേരം ഇരുട്ടി വെളുത്തിട്ടും സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിലോ പ്രൊഫൈലിലോ ഒരു വരികൊണ്ടോ ചിത്രം കൊണ്ടോ നഞ്ചമ്മയെ അടയാളപ്പെടുത്തിക്കണ്ടോ.
കാണില്ല..റിയാലിറ്റി ഷോകളിൽ തൊലി വെളുപ്പുള്ള കുട്ടികളെ മാത്രം താലോലിച്ച് കൊഞ്ചിച്ച് കൂടെ നിൽക്കുന്ന ഇരുണ്ട നിറമുള്ള കുഞ്ഞിനെ വംശീയതയുടെ ഇരുണ്ട കണ്ണുകൾ കൊണ്ട് വേദിയുടെ കോണിൽ ഒതുക്കുന്ന, അവഗണിക്കപ്പെടുന്ന ആ കുഞ്ഞിന്റെ വേദന അറിയാത്ത വർണ്ണ /വംശവെറിയൻ സവർണ്ണ തമ്പ്രാക്കളാണ് നമ്മൾ തലയിലേറ്റുന്ന സംഗീത ശിരോമണി മാടമ്പികൾ.

സവർണ്ണ ഷഡ്ജവും സംഗതിയുമില്ലാത്ത സംഗീതം അവർക്ക് അശുദ്ധമാണ്.നഞ്ചമ്മയുടെ പാട്ട് ശുദ്ധിയുടെ ബ്രാഹ്‌മണ്യ ചിട്ടകൾക്ക് പുറത്താണ്.
നാലര വെളുപ്പിന് കുളിച്ച് കുറിയണിഞ്ഞ് ഗുരുവന്ദനം ചെയ്ത് അഗ്രഹാരത്തെരുവുകളിലെ ഭാഗവത കീർത്തനം ഏറ്റ് ചൊല്ലിപഠിച്ചതല്ല നഞ്ചമ്മയുടെ പാട്ടുകൾ.സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി തലമുറകൾ കൈമാറിയെത്തിയ ഗോത്ര സംസ്കൃതിയുടെ ഇനിയും കൈവിടാത്ത തിരുശേഷിപ്പുകളാണത്.ആദി താളത്തിന്റെ ഇനിയും മുറിയാത്ത പ്രകമ്പങ്ങളാണ്.നീലഗിരിയുടെ താഴ്‌വാരങ്ങളിൽ, മലകളിൽ നിന്ന് മലകളിലേക്ക് മാറ്റൊലി കൊണ്ട് പതിഞ്ഞുറഞ്ഞതാണാ ശബ്ദം.

ശുദ്ധിയുടെ സവർണ്ണ സംഗീതക്കോട്ടകളിൽ പൂണൂലുഴിഞ്ഞു നിങ്ങളിരിക്കുക.നഞ്ചിയമ്മയുടെ അശുദ്ധ സംഗീതം ഇനിയങ്ങോട്ട് നിങ്ങളെ അലോസരപ്പെടുത്തികൊണ്ടിരിക്കും.
Story Highlights:Attitude of prominent people towards Nanjiamma who won the National Award

To Top
$(".comment-click-15021").on("click", function(){ $(".com-click-id-15021").show(); $(".disqus-thread-15021").show(); $(".com-but-15021").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });