ഭാവി മമ്മൂട്ടി ദുൽഖർ സൽമാനും ഭാവി മോഹൻലാൽ ഉണ്ണി മുകുന്ദനും ആണെന്ന് പ്രേക്ഷകർ, കാരണം ഇത് |Audiences believe that the future Mammootty is Dulquer Salmaan and the future Mohanlal is Unni Mukundan, because this

ഭാവി മമ്മൂട്ടി ദുൽഖർ സൽമാനും ഭാവി മോഹൻലാൽ ഉണ്ണി മുകുന്ദനും ആണെന്ന് പ്രേക്ഷകർ, കാരണം ഇത് |Audiences believe that the future Mammootty is Dulquer Salmaan and the future Mohanlal is Unni Mukundan, because this

മലയാള സിനിമ ഇപ്പോൾ മാറ്റങ്ങളുടെ പാതയിലാണ്. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ആര് എന്ന് ഒരു ചോദ്യം ഒരുകാലത്ത് മലയാള സിനിമയിൽ നിലനിന്നിരുന്നു എന്നാൽ ഇന്ന് പ്രേക്ഷകർക്ക് അതിനു മറുപടി പറയാൻ ഒരുപാട് താരങ്ങളുണ്ട്. അവരോളം തന്നെ കഴിവുള്ള നിരവധി താരങ്ങളെയാണ് ഇന്ന് സിനിമാലോകത്ത് കാണാൻ സാധിച്ചിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുവരുന്ന ചില അഭിപ്രായങ്ങളെ കുറിച്ച് ചില സിനിമാ ഗ്രൂപ്പുകളിൽ വരുന്ന കുറിപ്പുകളാണ് വൈറലായി മാറുന്നത്. ഭാവി മമ്മൂട്ടിയും മോഹൻലാലും ആരാണ് എന്നതിന്റെ പേരിൽ പലരുടെയും പേരുകൾ ഉയർന്നു വന്നിട്ടുണ്ട് അതിൽ ഫഹദിന്റെയും പൃഥ്വിരാജിന്റെയും പേരുകൾ ഉയർന്നു വന്നിട്ടുണ്ട് എങ്കിലും കുറച്ചുകാലങ്ങളായി ഉയർന്നുവരുന്ന രണ്ട് പേരുകൾ എന്നത് ദുൽഖർ സൽമാൻന്റെയും ഉണ്ണി മുകുന്ദന്റെയും ആണ്. അതിന് വ്യക്തമായിട്ടുള്ള ചില കാരണങ്ങളും ആളുകൾ പറയുന്നുണ്ട്. മമ്മൂട്ടിയുടെ പ്രൗഢി അതേപോലെതന്നെ നിലനിർത്താൻ ദുൽഖർ സൽമാന് സാധിക്കും എന്നതാണ് ആളുകൾ പറയുന്നത്.

വളരെ ചെറിയ സമയം കൊണ്ട് തന്നെ ദുൽഖർ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അച്ഛന്റെ സ്വാധീനമില്ലാതെ പാൻ ഇന്ത്യൻ ലെവലിൽ വരെ ശ്രദ്ധിക്കപ്പെടുന്നത് താരമായി ദുൽഖർ മാറിക്കഴിഞ്ഞു. ഇത് 80കളിലെ മമ്മൂട്ടിയെ തന്നെയാണ് ഓർമിപ്പിക്കുന്നത്. ഭാവിയിലെ മമ്മൂട്ടി ദുൽഖർ സൽമാൻ തന്നെയാണെന്ന് അടിവരയിട്ട് ആളുകൾ പറയുന്നു. അടുത്ത മോഹൻലാൽ ആരാ എന്ന ചോദ്യത്തിന് പലരുടെയും പേരുകൾ ഉയർന്നുവന്നുവെങ്കിലും ഇപ്പോൾ കൂടുതൽ ആളുകളും പറയുന്നത് ഉണ്ണി മുകുന്ദന്റെ പേര് തന്നെയാണ്.

അതിനുള്ള പ്രധാനകാരണം എന്നത് ഉണ്ണി മുകുന്ദൻ ചില മാനസങ്ങളിലൂടെ മോഹൻലാലിനെ ഓർമിപ്പിക്കുന്നു എന്നത് തന്നെയാണ് 80കളിലെ മോഹൻലാലിന്റെ കുസൃതി നിറഞ്ഞ ചിരിയും ചില മാനറിസങ്ങളും ഒക്കെ ഉണ്ണിയിൽ കാണാൻ സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നിഷ്കളങ്കത ഉണ്ണിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവി മോഹൻലാൽ ആവാനുള്ള ഒരു സാധ്യത ഉണ്ട് എന്നും ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണ് എങ്കിൽ അത് സത്യമാവുമെന്ന് ഒക്കെയാണ് പ്രേക്ഷകർ പറയുന്നത്.
Story Highlights: Audiences believe that the future Mammootty is Dulquer Salmaan and the future Mohanlal is Unni Mukundan, because this