Entertainment

അമ്മ ഒപ്പം ഇല്ലാതെ പാപ്പു സ്കൂളിലേക്ക്. മകൾക്ക് ആശംസകൾ നേർന്നു അമൃത.

അമ്മ ഒപ്പം ഇല്ലാതെ പാപ്പു സ്കൂളിലേക്ക്. മകൾക്ക് ആശംസകൾ നേർന്നു അമൃത.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്ത നേടിയത് അമൃത സുരേഷ് ആയിരുന്നു. സംഗീതസംവിധായകനായ ഗോപി സുന്ദറിനോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാൻ തയ്യാറെടുത്തപ്പോൾ മുതലാണ് വിമർശകർ അമൃതാ സുരേഷിനെ തേടിയെത്തിയത്. ഇപ്പോൾ അമൃത പങ്കുവെച്ച് പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മകൾ അവന്തിക സ്കൂളിൽ പോകുന്ന ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മകൾക്ക് സ്കൂൾ തുറന്നു എന്നും വീണ്ടും സ്കൂളിലേക്ക് പോവുകയാണ് എന്ന് അടിക്കുറിപ്പ് നൽകി കൊണ്ടാണ് ഈ ഒരു ചിത്രം അമൃത പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

ഈ ചിത്രത്തിന് താഴെയും നിരവധി ആളുകൾ വിമർശന കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ ഇതിനൊന്നും അമൃത മറുപടി നൽകിയിട്ടുമില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കൂടെയായിരുന്നു അമൃത സുരേഷ് ജനഹൃദയങ്ങളുടെ മനസ്സിലേക്ക് ചേക്കേറിയത്. നിരവധി ആരാധകരെ ഈയൊരൊറ്റ പരിപാടിയിലൂടെ സ്വന്തമാക്കുവാൻ അമൃതയ്ക്ക് സാധിച്ചിരുന്നു. പിന്നീട് പരിപാടിയിൽ ജഡ്ജ് ആയി എത്തിയ ബാലയുമായി അമൃത പ്രണയത്തിലാവുകയും ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു ചെയ്തത്. വളരെ ആഡംബര പൂർണമായിരുന്നു അമൃതയുടെ വിവാഹം നടന്നിരുന്നത്.

എന്നാൽ ആ വിവാഹബന്ധം ഒരുപാട് കാലം നിലനിന്നിരുന്നില്ല. അമൃതയും ബാലയും തമ്മിൽ പിരിയുകയായിരുന്നു ചെയ്തത്. അതിനുശേഷം മകൾ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് ജീവിതം. പലവട്ടം മകളെ ചൊല്ലി സോഷ്യൽ മീഡിയയിൽ ബാലയും അമൃതയും തമ്മിൽ വാക്ക്പോരുകൾ നടന്നത് വാർത്തയായിട്ടുണ്ട്. അടുത്ത കാലത്തായിരുന്നു ബാലയും രണ്ടാമത് വിവാഹിതനായത്. ഡോക്ടർ എലിസബത്ത് ആയിരുന്നു ബാലയുടെ ഭാര്യ. ബാല വിവാഹിതനായ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് അമൃതയ്ക്ക് രണ്ടാം വിവാഹം ഉണ്ടാകുമോ എന്നാണ്. അന്ന് അമൃത പറഞ്ഞത് തനിക്ക് മകൾ മാത്രം മതി എന്നും മകൾക്കു വേണ്ടിയാണ് തന്റെ ജീവിതം എന്നതാണ്.

അതിനു ശേഷം അമൃതയും വിവാഹിതയാവുകയാണ് ചെയ്തത്. ഗുരുവായൂരിൽ വച്ചായിരുന്നു നടനും സംഗീതസംവിധായകനായ ഗോപി സുന്ദറിന്റെ ഭാര്യയായി അമൃത മാറിയത്. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മകൾ അവന്തികയും ഉണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ വലിയതോതിൽ തന്നെ ആഘോഷം ആക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ അമൃത പങ്കുവെച്ച് പുതിയ പോസ്റ്റ് ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top