കരയില്ലെന്ന് വാശിപിടിച്ചാലും കരയിപ്പിക്കുന്ന ചിത്രമാണ് ആയിഷ. ആയിഷയെ കുറിച്ച് പ്രേക്ഷകർ പറയുന്നു|Ayesha is a film that makes you cry even if you insist that you will not cry. The audience is talking about Ayesha

കരയില്ലെന്ന് വാശിപിടിച്ചാലും കരയിപ്പിക്കുന്ന ചിത്രമാണ് ആയിഷ. ആയിഷയെ കുറിച്ച് പ്രേക്ഷകർ പറയുന്നു|Ayesha is a film that makes you cry even if you insist that you will not cry. The audience is talking about Ayesha

മഞ്ജു വാര്യർ നായികയായി ഏറ്റവും പുതിയ ചിത്രമാണ് ആയിഷ എന്ന ചിത്രം. ഒരു ഗദ്ദാമയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോൾ ഇതാ ചിത്രം കണ്ട പ്രേക്ഷകർ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുകയാണ്. വളരെ മികച്ച രീതിയിൽ ആണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നാണ് എല്ലാവരും പറയുന്നത്. നിലമ്പൂരുകാരിയായ ആയിഷയുടെ ജീവിതമാണ് രണ്ടാം പകുതിയിൽ പറയുന്നത് അടുത്തകാലത്തൊന്നും മഞ്ജു വാര്യർ ഇത്രയും മികച്ച രീതിയിൽ അഭിനയിച്ച ഒരു സിനിമ പുറത്തു വന്നിട്ടില്ല. വളരെ ഇമോഷണലി നമുക്ക് ഇഷ്ടം തോന്നുന്ന ഒരു ചിത്രം തന്നെയാണ് ഇതെന്നും പലരും കമന്റുകളുമായി എത്തുന്നുണ്ട്. ഇപ്പോൾ ഒരു സിനിമ ഗ്രൂപ്പിൽ ഈ ചിത്രത്തെക്കുറിച്ച് വന്ന ഒരു കുറിപ്പ് ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

നിലമ്പൂർ ആയിഷയുടെ കഥ എന്നതിൽ ഉപരി പലർക്കും ഈ സിനിമയിൽ ഇഷ്ടമായത്
ആ കൊട്ടാരത്തിലെ മാമയും ജോലിക്കാരിയും തമ്മിലുള്ള ആ സൗഹൃദമാണ്. എന്ത്
രസമായാണ് അവർ തമ്മിലുള്ള സൗഹൃദം സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.
എവിടെയൊക്കെയോ നമ്മുക്ക് നഷ്ടപ്പെട്ട് പോയ നമ്മുടെ സൗഹൃദങ്ങൾ നമ്മളിലേക്ക് കയറി വരും. ആരുടേയും കണ്ണ് നനയിക്കും. . ഭാഷയ്ക്കപ്പുറം ദേശത്തിനപ്പുറം സൗഹൃദത്തിനെന്നും ഒരു
മുഖമേ ഉള്ളുവെന്ന് മനസ്സിലായി, അത് സ്നേഹത്തിന്റെ ആണ്. പല സീനിലും കണ്ണിങ്ങനെ
നിറഞ്ഞു വരും. കണ്ണീരൊഴുക്കില്ല എന്ന് പ്രതിജ്ഞ എടുത്തു നമ്മൾ ഇരുന്നാലും പറ്റില്ല.

സിനിമയിൽ മുഴുവൻ ആയിഷ മാത്രമായിരുന്നു. . ഒന്ന് കണ്ടു നോക്കാവുന്ന
സിനിമ തന്നെയാണ്. മനസ്സ് നിറഞ്ഞു തിരിച്ചു പോകാം. ഫീൽ ഗുഡ് ജനറെ സെറ്റ് അപ്പ് എന്ന് തോന്നും വിധം തുടക്കമാണെങ്കിലും അവസാനിക്കുമ്പോ ഇമോഷണൽ ട്രാക്ക് ആയി തീരുന്നു ആയിഷ എന്ന സിനിമ..അഞ്ച് പാട്ടുകൾ നിറഞ്ഞ സിനിമയിൽ പാട്ട് കൊടുക്കുന്നത് സിനിമയ്ക്ക് അത്രമേൽ മികച്ച സപ്പോർട്ട് ആണ് ടോട്ടലി. മഞ്ജുവിന്റെ ക്യാരക്റ്റർ ക്ളീഷേ പൊളിച്ചടുക്കുന്ന സാങ്കല്പിക ഹീറോയിന് കഥാപാത്രം ഒന്നുമില്ലേലും അക്‌സെപ്റ്റ് ചെയ്യാവുന്ന ഒരു സ്ത്രീയുടെ കഥാപാത്രം ഭംഗിയായി സ്‌ക്രീനിൽ സംവിധായകനും, അഭിനേത്രീം പ്രകടിപ്പിച്ചു. മൊഞ്ചുള്ള ഒരു പെണ്ണാണ് ആയിഷ
Story Highlights: Ayesha is a film that makes you cry even if you insist that you will not cry. The audience is talking about Ayesha