സംസാരിക്കാൻ തുടങ്ങിയ മകനെ കൊണ്ട് “അപ്പ “എന്ന് വിളിപ്പിച്ചു മേഘ്ന നെഞ്ച് ഉലയ്ക്കുന്ന കാഴ്ച.

മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടിയ ഒരു നടിയായിരുന്നു മേഘ്ന രാജ്.

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലെ താരം കടന്നു വരുന്നത്. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം ചിരഞ്ജീവി സർജയുടെ ജീവിതത്തിലേക്ക് ചേരുകയും ചെയ്തിരുന്നു. ആ പ്രണയ ജോഡികളെ ആരാധകർ ഏറെ ഇഷ്ടം ആയിരുന്നു.

പൊടുന്നനെ ആയിരുന്നു ചീരുവിന്റെ മരണം. ആ വലിയ നഷ്ടത്തിൽ മേഘ്ന അതിജീവിച്ച് വരികയാണിപ്പോൾ. ഇപ്പോഴിതാ മേഘന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ്. ഷോയുടെ പുതിയ എപ്പിസോഡിൽ തന്നെ ആദ്യം വാലന്റൈസ് ഡേ കുറിച്ചും ചിരഞ്ജീവിയിൽ നിന്നും തനിക്ക് ലഭിച്ച മനോഹരമായ പ്രണയ സമ്മാനങ്ങളെ പറ്റിയുമൊക്കെ ആയിരുന്നു താരം വാചാലമായിരുന്നത്.

സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായ മേഘ്ന തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിലേയ്ക്ക് എത്തിക്കാറുണ്ട്. ചീരുവിന്റെ മരണശേഷം മേഘനയുടെ ജീവിതമെന്നു പറയുന്നത് തന്നെ മകനാണ്. മകനോടൊപ്പം ഉള്ള ഒരു ക്യൂട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. മകനെ കൊണ്ട് അപ്പ എന്നും അമ്മ എന്നൊക്കെ വിളിക്കുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആയിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരുന്നത്.

ആരാധകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ഇത്.. അൽപം വേദനയോടെ ആണെങ്കിലും ജൂനിയർ ചീരുവിന്റെ ഈ വിളി ചീരു ആരാധകർക്ക് ഇടയിൽ ഒരു വിങ്ങൽ തന്നെയാണ് നിറയ്ക്കുന്നത്. സംസാരിക്കാൻ തുടങ്ങിയ മകനെകൊണ്ട് അപ്പാ എന്ന് വിളിപ്പിക്കുമ്പോൾ അത് കേൾക്കുന്നവർക്ക് ഒരു വേദന തന്നെ നിറയ്ക്കുന്ന കാര്യമാണ്. ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top