ബഡായി ബംഗ്ലാവ് ആര്യയ്ക്ക് വിവാഹം, വിവാഹത്തിന് സ്വർണ്ണം പർച്ചേസ് ചെയ്തു ആര്യ |Badai Bungalow Arya gets married, Arya purchases gold for the wedding

ബഡായി ബംഗ്ലാവ് ആര്യയ്ക്ക് വിവാഹം, വിവാഹത്തിന് സ്വർണ്ണം പർച്ചേസ് ചെയ്തു ആര്യ |Badai Bungalow Arya gets married, Arya purchases gold for the wedding

ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ആര്യ. ഈ പരിപാടിക്ക് ശേഷം ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ തിരിച്ചു ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ആര്യയ്ക്ക് വലിയതോതിൽ ആണ് ഹെറ്റെർസിനെ സ്വന്തമാക്കാൻ സാധിച്ചിരുന്നത്. ഇതിന് കാരണം ആര്യ പരിപാടിയിൽ കാണിച്ച ചില സ്ട്രാറ്റജികൾ ആയിരുന്നു. ബിഗ്‌ബോസ് വീട്ടിൽ നിന്ന് പുറത്തു വന്ന ആര്യയ്ക്ക് സൈബർ ആക്രമണം വലിയ തോതിൽ തന്നെ നേരിടേണ്ടതായി വന്നുവെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ആര്യ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ആണ് ആര്യ. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോ ആണ് ശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. നല്ല ഒരാളെ കിട്ടിയാൽ വിവാഹം കഴിച്ച് സെറ്റിൽ ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താൻ എന്നും ഞാൻ മനുഷ്യനല്ലേ എന്നുമൊക്കെയാണ് ചോദിക്കുന്നത്. തന്റെ വിവാഹത്തിന്റെ പർച്ചേസ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ ആരാധകരിൽ നിന്നും മില്യൺ വ്യൂസ് കിട്ടേണ്ട ഒരു വീഡിയോ കണ്ടന്റാണ് തന്റെ വിവാഹം എന്നാണ് താരം പറയുന്നത്. ചെക്കനെ കുറിച്ചൊക്കെ താൻ പിന്നെ പറയാമെന്നും ഇപ്പോൾ സ്വർണം എടുക്കുന്നതിനെ കുറിച്ച് പറയാമെന്നും പറഞ്ഞുകൊണ്ട് ഒരു ബ്രൈഡൽ ലുക്കിൽ തന്നെയാണ് ഈ വീഡിയോയിൽ ആര്യ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വീഡിയോ നിമിഷനേരം കൊണ്ട് ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സ്വർണം എല്ലാ കാലത്തും ഒരു മികച്ച സമ്പാദ്യം തന്നെയാണ് എന്നും ആര്യ പറയുന്നുണ്ടായിരുന്നു. ആര്യയുടെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. യൂട്യൂബ് ചാനലിലൂടെ താരം ഏതെങ്കിലും ജ്വല്ലറിയുടെ പ്രമോഷൻ സംബന്ധമായാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത് എന്ന സംശയവും പ്രേക്ഷകർക്കും ഉണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഈ വീഡിയോയാണ് വൈറൽ ആയി മാറിയിരിക്കുന്നത്
Story Highlights: Badai Bungalow Arya gets married, Arya purchases gold for the wedding