Entertainment

ആര്യ പ്രണയത്തിൽ..! കാമുകന്റെ പേര് കണ്ടുപിടിച്ചു ആരാധകർ.|Badai Bungalow Arya in love..! Fans have discovered the name of the lover|

ആര്യ പ്രണയത്തിൽ..! കാമുകന്റെ പേര് കണ്ടുപിടിച്ചു ആരാധകർ.|Badai Bungalow Arya in love..! Fans have discovered the name of the lover|

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ആര്യ.ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതലായും ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ ടുവിലും താരം എത്തിയിരുന്നു. ബഡായി ബംഗ്ലാവിലെ ആര്യ ആയിരുന്നില്ല ബിഗ്ബോസിൽ കണ്ടത്. ബിഗ്‌ബോസിൽ എത്തിയപ്പോഴേക്കും ആര്യക്ക് കൂടുതൽ ഹെറ്റർസ് ആയിരുന്നു ഉണ്ടായിരുന്നത്. ബിഗ് ബോസിലെ ആര്യയുടെ ഗെയിം ആർക്കും അത്ര ഇഷ്ടമായില്ല എന്നതാണ് സത്യം. എന്നാൽ ബിഗ് ബോസ് വീട്ടിൽ വച്ചാണ് ആര്യ എന്ന വ്യക്തിയെ കൂടുതലായും പ്രേക്ഷകർ അരിയുന്നത്. ആര്യ എന്താണെന്ന് ബിഗ് ബോസിലൂടെ പ്രേക്ഷകർ മനസ്സിലാക്കുകയായിരുന്നു. ആര്യയുടെ ജീവിതത്തിൽ സംഭവിച്ച ഒരുപാട് വേദനിപ്പിക്കുന്ന അവസരങ്ങളെ കുറിച്ച് ആര്യ തന്നെ ബിഗ് ബോസിൽ തുറന്നുപറഞ്ഞിരുന്നു.

അടുത്ത സമയത്ത് ആയിരുന്നു താരം സഹോദരിയുടെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള ഒരു സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വലിയ തോതിൽ തന്നെ വൈറൽ ആവുകയും ചെയ്തു. അച്ഛനോടുള്ള സ്നേഹവും കടമയും വാത്സല്യവും ഒക്കെ സഹോദരിയുടെ വിവാഹത്തിലൂടെ നടപ്പിലാക്കി എന്നാണ് ആര്യ പറഞ്ഞിരുന്നത്. ഇപ്പോൾ അനിയത്തിയുടെ ഹൽദി പരിപാടി അടിച്ചുപൊളിച്ച കളർ ആക്കിയിരിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. വർക്കലയിലെ വില്മൌണ്ട് റിസോർട്ടിൽ വെച്ചാണ് ചടങ്ങുകൾ ആഘോഷകരമായി നടന്നത്.

ബിഗ് ബോസ് സീസൺ താരമായ അലക്സാണ്ടർ എന്നിവരും പരിപാടിയിൽ ഉണ്ടായിരുന്നു. വെള്ള കുർത്തിയിൽ വളരെ മനോഹരിയായി ആണ് താരം എത്തിയത്. വെഡിങ് എലമെൻറ്സ് ഫോട്ടോഗ്രാഫി ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജൂൺ 14 ബുധനാഴ്ച ആണ് വിവാഹം. അഖിലാണ് അഞ്ജനയുടെ വരനായി എത്തിയത്. 2020 ഡിസംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം. ഇത് കഴിയുന്നതിനു രണ്ടു വർഷം മുൻപേ തന്നെ അച്ഛൻ ഇവരെ വിട്ടു പോവുകയും ചെയ്തിരുന്നു. അച്ഛന്റെ ഓർമ്മകൾ ഇടയ്ക്കിടെ ആര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അച്ഛൻ ഏൽപ്പിച്ച ഒരു വലിയ ഉത്തരവാദിത്വമാണ് അനുജത്തിയുടെ വിവാഹത്തിലൂടെ കഴിയുന്നതെന്നാണ് ആര്യ പറഞ്ഞത്.

അച്ചന്റെ എല്ലാ കാലത്തെയും സ്വപ്നമായിരുന്നു അതൊന്നും. നാളെ അവൾ അവന്റെ കൈ പിടിക്കുമ്പോൾ സന്തോഷവതിയായിരിക്കും എന്നുമൊക്കെയാണ് ആര്യ പറഞ്ഞത്. ഇപ്പോൾ ഒരു യുവസംരംഭകർ കൂടിയാണ് ആര്യ. കസവുസാരികളുടെ ഒരു സംരംഭമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ പുറത്തു വരുന്ന ഒരു വിവരം എന്നത് ആര്യ വീണ്ടും പ്രണയത്തിൽ ആണ് എന്നത് ആണ്. ആര്യയുടെ സഹോദരിയുടെ വിവാഹദിവസം ആര്യ ചിത്രങ്ങൾ ആര്യ പങ്കുവച്ചിരുന്നു. ഈ ഹൽദിയിൽ ആര്യ വിജയ് എന്ന് ഒരു പേര് തന്റെ കയ്യിൽ എഴുതിയിട്ടുണ്ടായിരുന്നു. സാധാരണ മെഹന്തി ഇടുന്ന സമയത്ത് വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേരോ അല്ലെങ്കിൽ കാമുകന്റെ പേരോ ഓക്കെയാണ് ഹൽദിയായ കൈയ്യിൽ എഴുതുന്നത്. അത്തരത്തിൽ ആര്യ വിജയ് എന്ന് പേര് കയ്യിൽ ഹൽദി ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ പങ്കുവച്ചത് ആര്യ തന്നെയാണ്.

അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തു. ഇതോടെ ആര്യ വിജയ് എന്ന് ഒരാളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പങ്കുവെച്ചിരിക്കുന്നത്.
Story Highlights:Badai Bungalow Arya in love..! Fans have discovered the name of the lover|

To Top
$(".comment-click-14544").on("click", function(){ $(".com-click-id-14544").show(); $(".disqus-thread-14544").show(); $(".com-but-14544").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });