നടിയെ ആക്രമിച്ച സംഭവം ഒരു ഞെട്ടലോടെ ആയിരുന്നു കേരള കരയും സിനിമാ ലോകവും എല്ലാം കേട്ടത്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കഥയുടെ ഗതി തന്നെ മാറ്റി ജനപ്രിയ നായകനും ജനപ്രിയ നായികയും വില്ലർ ആണെന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ. ദിലീപും കാവ്യമാധവനും ആണ് ഇതിനു പിന്നിൽ എന്ന് വീണ്ടും വീണ്ടും തെളിവുകൾ തെളിയിച്ചുകൊണ്ടിരിക്കുന്നു. അവസാനമെത്തിയ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ ദിലീപിനെ അപ്പാടെ തകർക്കാൻ കെൽപ്പുള്ളതായിരുന്നു. പല ചാനലുകളും അന്തി ചർച്ചകൾ നടത്തി.

ഇതിൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് കൂടുതലായി എത്തിയത് രാഹുൽ ഈശ്വർ ആയിരുന്നു. ഏതു ചാനലും ദിലീപിനെ കുറിച്ച് മാത്രമായി രാഹുൽ ഈശ്വർ സംസാരിക്കാൻ തുടങ്ങിയത്. മലയാളി സ്ത്രീത്വന്റെ മുഖം എന്നാണ് കാവ്യ മാധവനെ രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. അതിൻറെ പേരിൽ ബാലചന്ദ്രകുമാർ പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്ത് കാരണത്തിൽ ആണ് കാവ്യ മലയാളി സ്ത്രീത്വത്തിന്റെ മുഖം ആയി മാറുന്നത് എന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കണം എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്.

ഇപ്പോൾ ഒരു അന്തി ചർച്ചയിൽ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും ഒരുമിച്ച് എത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ ആയിരുന്നു. ഇതിനിടയിൽ എന്തോ കാര്യം പറയുമ്പോൾ ബൈജു കൊട്ടാരക്കര പറഞ്ഞ കാര്യത്തെ പുച്ഛിച്ചു കൊണ്ട് ചിരിച്ച രാഹുൽ ഈശ്വറിന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയുക അല്ലാതെ ഒരു മാതിരി കുരങ്ങൻമാരെ പോലെ ചിരിക്കാതിരിക്കു എന്ന് ബൈജു കൊട്ടാരക്കര പറയുകയും അതിന് വളരെ പ്രകോപനപരമായ രീതിയിൽ രാഹുൽ ഈശ്വർ മറുപടി പറയുകയും ചെയ്തത്.
ഈ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇതൊരു ചർച്ചയാണ് ഒരു കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കാൻ ആണ് നിങ്ങളെ വിളിച്ചിരിക്കുന്നത് എന്നും നികേഷ് കുമാർ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി കഴിഞ്ഞു.