പല നടീനടന്മാരുടെയും ഫോണുകൾ ദിലീപ് ഹാക്കർമാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര.!!

നടിയെ ആക്രമിച്ച കേസ് ആണ് ഇപ്പോൾ എവിടെയും ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധനേടുന്നത്. ദിലീപിനെ പറ്റി ബൈജു കൊട്ടാരക്കര പറയുന്ന ചില വാക്കുകൾ ആണ്.

പല നടീനടന്മാരുടെയും ഫോണുകൾ ദിലീപ് ഹാക്കർമാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. റിപ്പോർട്ടർ ടിവിയോടെ ആണ് ഇങ്ങനെ പറഞ്ഞത്. മലയാളസിനിമയിൽ ഒരു അധോലോകം ഉണ്ട്. സിനിമാ മേഖലയിൽ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാട് ഉണ്ട്. എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന വിഭാഗം, ഇവരുടെ കൈയിൽനിന്ന് സിനിമ അങ്ങോട്ടുമിങ്ങോട്ടും പോകാൻ അവർ സമ്മതിക്കില്ല.

സിനിമയെ നിയന്ത്രിക്കുന്നത് അവർ തന്നെയാണ്. എതിർക്കുന്നവരെ അവർ പൂർണ്ണമായും മാറ്റിനിർത്തും. ഞാനും വിനയനും ഒക്കെ അതിൻറെ ഇരകളാണ്. പല നടിമാരും ഇത്തരത്തിൽ ഇരകൾ ആയിട്ടുണ്ട്. എന്തെങ്കിലും തുറന്നു പറഞ്ഞാൽ നമ്മൾ സിനിമയിൽ ഉണ്ടാവില്ല. പിന്നെ അവർ കൂട്ടത്തോടെ ആക്രമിക്കും. ദിലീപിന് അന്താരാഷ്ട്ര മാഫിയമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങൾ ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

അതുപോലെ തന്നെ ദിലീപ് പല താരങ്ങളുടെ ഫോണുകൾ ഇങ്ങനെ ഹാക്ക് ചെയ്തിട്ടുണ്ട് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഈ വാക്കുകൾ എല്ലാം നിമിഷനേരം കൊണ്ടാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ കുറിച്ച് ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുമ്പോൾ ഇപ്പോഴും അമ്പരപ്പ് വിട്ടുമാറാതെ ഇരിക്കുകയാണ് ആരാധകർ. ജനപ്രിയനായകൻ ഇങ്ങനെ ഒരു പരിവേഷം കൂടി ഉണ്ടായിരുന്നോ എന്നാണ് ഇവർ ചോദിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top