ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് ഒന്നുമല്ല ഇപ്പോൾ, എന്നാൽ ടോവിനോ തലകനമില്ലാതെ പാവം പയ്യൻ ആണ്, |Baiju talkes about Prithiviraj and Tovino Thomas

ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് ഒന്നുമല്ല ഇപ്പോൾ, എന്നാൽ ടോവിനോ തലകനമില്ലാതെ പാവം പയ്യൻ ആണ്, |Baiju talkes about Prithiviraj and Tovino Thomas

വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച ഒരു താരമാണ് ബൈജു ബാലതാരമായി സിനിമയിലേക്ക് എത്തി മലയാള സിനിമയിൽ നടനായും സഹനടനയും ഒക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ബൈജുവിന് സാധിച്ചിരുന്നു. ഒരു ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ സിനിമയിൽ ശക്തമായി തിരിച്ചുവരമാണ് ബൈജു നടത്തിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലേക്ക് കഥാപാത്രം ബൈജുവിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റമാണ് കൊണ്ടുവന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഈ ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് ബൈജു സജീവമായത്.

ഇപ്പോൾ ബൈജു യുവതാരങ്ങളായ ജയസൂര്യയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും ടോവിനയെ കുറിച്ചും ഒക്കെ പറയുന്ന വാക്കുകളാണ് ശ്രെദ്ധ നേടുന്നത്. ആട് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ സംഭവമാണ് ബൈജു തുറന്നു പറഞ്ഞത്. ഞാനും ജയസൂര്യയും ഒരുമിച്ച് ഒരു ഷോട്ട് എടുക്കാൻ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജയസൂര്യ എന്റെ കാലുകളിലേക്ക് വീണു ഞാൻ പേടിച്ചുപോയി ഇവനെന്താണ് ചെയ്യുന്നത് എന്ന് ആലോചിച്ചു. പിന്നെയാണ് മനസ്സിലായത് അനുഗ്രഹം വാങ്ങിക്കാൻ കാലിൽ വീണതാണെന്ന്. ചേട്ടന്റെ കൂടെ ഞാൻ ആദ്യമായിയാണ് അഭിനയിക്കുന്നത്. അനുഗ്രഹിക്കണമെന്ന് പറഞ്ഞു.

അനുഗ്രഹം വാങ്ങണമെങ്കിൽ റൂമിൽ വന്ന് വാങ്ങിക്കൂടായിരുന്നോ.? ഇങ്ങനെ കാലിൽ വീഴണോ എന്ന് ഞാൻ ചോദിച്ചു എന്നും ബൈജു പറയുന്നു. ലൂസിഫറിൽ അഭിനയിച്ചപ്പോഴും ചില അനുഭവങ്ങൾ ഒക്കെയുണ്ട്. ഒരു സംഭവം നമ്മുടെ കയ്യിൽ നിന്നിട്ട് ചെയ്യാൻ പൃഥ്വിരാജ് എന്ന സംവിധായകൻ സമ്മതിക്കില്ല എന്നാണ് പറയുന്നത്. എന്താണ് ചെയ്യുക അധികം ചെയ്താൽ ചേട്ടൻ അത് വേണ്ട എന്ന് പറയും. ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോൾ.. വേണ്ട എന്ന് പറഞ്ഞാൽ പിന്നെ നമുക്ക് ഒന്ന് തിരിച്ചു ചോദിക്കാൻ കഴിയില്ല. ഒരു ഡയറക്ടർ എന്ന നിലയിൽ അങ്ങനെയാണ്. ലാലേട്ടന് പോലും കയ്യിൽ നിന്നിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയിട്ടുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. കൂടാതെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടോവിനോയെയാണ് എന്ന് പറയുന്നു. യാതൊരുവിധ തലകനവും ഇല്ല നല്ല പയ്യനാണ്. പലരെക്കാളും ഒരുപാട് ഭേദവും ആണ് ടോവിനോ.
Story Highlights: Baiju talkes about Prithiviraj and Tovino Thomas