ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni Mukundan.

ഉണ്ണി മുകുന്ദനെതിരെ ഗുരുതരാരോപണങ്ങളുമായി ബാല രംഗത്ത്. പാവങ്ങളെ പറ്റിക്കുകയാണ് ഉണ്ണി മുകുന്ദൻ|Bala is serious allegations against Unni Mukundan.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ബാല. ബാലയുടെ ചില തുറന്നു പറച്ചിലുകൾ വലിയതോതിൽ തന്നെ വിമർശനങ്ങൾക്ക് കാരണമാവാറുണ്ട്. എന്നാൽ ഇപ്പോൾ നടൻ ഉണ്ണിയും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. ഏറ്റവും ഒടുവിൽ ഉണ്ണിമുകുന്ദന്റെ നിർമ്മാണത്തിൽ പുറത്തുവന്ന ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെ ആയിരുന്നു വീണ്ടും ഒരു വലിയ തിരിച്ചുവരവ് മലയാളത്തിലേക്ക് ബാല നടത്തിയിരുന്നത്. ഇപ്പോൾ ഉണ്ണി മുകുന്ദൻ ഈ സിനിമയിലെ ഒരു ടെക്നീഷ്യന് പോലും പണം നൽകിയിരുന്നില്ല എന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആർക്കും പ്രതിഫലം നൽകാതെയാണ് ഉണ്ണിമുകുന്ദൻ സിനിമ ചെയ്തത് എന്നും ബാല പറയുന്നു.. സ്ത്രീകൾക്ക് മാത്രം തുക നൽകി എന്നും സംവിധായകൻ അടക്കമുള്ളവരെ പറ്റിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ ചെയ്തിരുന്നത് എന്നുമാണ് ഇപ്പോൾ ബാല പറയുന്നത്. ഉണ്ണിമുകുന്ദൻ, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അനുപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. 25നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കോമഡി വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ ബാല എത്തിരുന്നത്.

ഇപ്പോൾ ഉണ്ണിമുകുന്ദനെതിരെ ഗുരുതരമായ ആരോപണമാണ് ബാല ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം നടിമാർക്കുള്ള തുക കൃത്യമായി നൽകി എന്നും മറ്റ് അണിയറ പ്രവർത്തകർക്ക് പ്രതിഫലം ഒന്നും നൽകിയില്ലെന്ന് ആണ് പറയുന്നത്. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണിൽ സംസാരിച്ചു തന്നെ ബാല കാര്യം വ്യക്തമാക്കിയിരുന്നു. നിങ്ങൾക്ക് പൈസ തന്നിരുന്നു എന്ന ക്യാമറമാനോട് ചോദിക്കുന്നു. എനിക്കൊന്നും തന്നിട്ടില്ല ഒരു ലക്ഷം രൂപയോളം തരാൻ ഉണ്ട് ഭാര്യയും മക്കളും ആശുപത്രിയിലാണ് എനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ പോലും കാശില്ലാതെ ഇരിക്കുകയാണ് അവർ തരും എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ചോദിക്കാൻ പോയിട്ടില്ല എന്ന് ക്യാമറാമാൻ പറയുന്നു. സംവിധായകനും പ്രതിഫലം കൊടുത്തിട്ടില്ല എന്നാണ് ബാല പറയുന്നത്. എനിക്ക് ഒറ്റ പൈസ പോലും തന്നിട്ടില്ല എന്റെ പണം ഞാൻ വേണമെങ്കിൽ വേണ്ടെന്നു വയ്ക്കാം പക്ഷേ പാവങ്ങളുടെ പണം കൊടുക്കണം. അവർക്ക് ആവശ്യങ്ങളുണ്ട് എന്നും പറയുന്നു. ആളുകളുടെ പണം കൊടുക്കാതെ ഒന്നരക്കോടി രൂപയുടെ കാർ ഉണ്ണിമുകുന്ദൻ വാങ്ങി എന്നും ആദ്യം അവർക്ക് പണം കൊടുക്കുകയല്ലേ വേണ്ടത് എന്നും പറയുന്നുണ്ട്. ഞാൻ പ്രതീക്ഷിച്ച ഒരു സ്വഭാവമല്ല ഉണ്ണി മുകുന്ദന്റെ എന്നും നല്ലൊരു നടനാണ് എന്നും താരം പറയുന്നത്.
Story Highlights: Bala is serious allegations against Unni Mukundan.