ഗോപി സുന്ദർ ഫ്രോഡ് ആണെന്ന് പബ്ലിക്ക് ആയി പേരടക്കം പറഞ്ഞു ബാല, കിടിലൻ മറുപടിയെന്ന് പ്രേക്ഷകർ |Bala publicly said that Gopi Sundar was a fraud

ഗോപി സുന്ദർ ഫ്രോഡ് ആണെന്ന് പബ്ലിക്ക് ആയി പേരടക്കം പറഞ്ഞു ബാല, കിടിലൻ മറുപടിയെന്ന് പ്രേക്ഷകർ |Bala publicly said that Gopi Sundar was a fraud

പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പറ്റുന്ന ഒരു വിഷയം എന്നത് ബാലയുടെ സ്വകാര്യജീവിതം ആയി കഴിഞ്ഞിരിക്കുകയാണ്. ഇതിനോടകം പലതവണ ബാലയുടെ സ്വകാര്യജീവിതം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. ബാലയുടെ രണ്ടാം വിവാഹവും പിന്നീടുള്ള പ്രശ്നങ്ങളും ഒക്കെ തന്നെ പ്രേക്ഷകർക്ക് സുപരിചിതമായ ഒരു കാര്യമാണ്. ഇപ്പോൾ വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ഒരു വമ്പൻ തിരിച്ചു വരവ് ബാല നടത്തിയിരിക്കുന്നത്.

ഈ ചിത്രത്തിൽ ബാല കോമഡി റോളാണ് ചെയ്തിരിക്കുന്നത്. ബാല ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം കൂടിയാണ് കോമഡി എന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആളുകളാണ് ബാലയെ ഈ ചിത്രത്തിൽ ഇപ്പോൾ അഭിനന്ദിച്ച രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കണ്ട് തിരിച്ചിറങ്ങിയ ബാലയോടും ഭാര്യ എലിസബത്തിനോടും മാധ്യമപ്രവർത്തകർ പലതരത്തിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ബാലയുടെ ഒരു തിരിച്ചു വരവായി തന്നെ ഇതിനെ കാണാൻ സാധിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആദ്യത്തെ ചോദ്യം. ഇതിന് ബാല നൽകിയ മറുപടി എവിടെ പോയി എന്നതായിരുന്നു.

ഞാൻ പറയുന്ന ഒരു കാര്യം നിങ്ങൾ എഡിറ്റ് ചെയ്യാതെ സംപ്രേക്ഷണം ചെയ്യുമോന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച് ബാലയുടെ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും അത് പറയും എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. ഞാൻ പ്രതീക്ഷിച്ചിരുന്നു പാപ്പു വരുമെന്ന് എന്നാൽ അവൾ വന്നില്ല. ചില ഫ്രോഡുകളാണ് ഇതിനുപിന്നിൽ എന്ന തരത്തിലായിരുന്നു ബാലയുടെ സംസാരങ്ങളുമെന്ന് ചോദിച്ചപ്പോൾ അതിനു ബാലയ്ക്ക് മറുപടിയുണ്ടായിരുന്നു. ഞാൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ, ഗോപി മഞ്ചൂരി എന്നും വ്യക്തമാവാത്ത രീതിയിൽ ബാല പറയുന്നുണ്ടായിരുന്നു. ഇത് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
Story Highlights: Bala publicly said that Gopi Sundar was a fraud