അയാൾ ഒരു പാവമാണ്. ഒറ്റക്കാണ്. ആരും അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല.10 കോടിയെങ്കിലും കച്ചവടം നടന്ന പടമാണ് അത്. അയാൾ മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്. അതുകൊണ്ട് ഒരു പരിഹാസ കഥാപാത്രമായി നിൽക്കേണ്ടി വന്നു.|Bala Supported by Director

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ശ്രദ്ധ നേടുന്ന ഒരു വാർത്ത ബാലയുടെയും ഉണ്ണി മുകുന്ദന്റെയും വാർത്തയാണ്. ബാലയ്ക്കെതിരെ ശക്തമായി തെളിവുകളുമായിയായിരുന്നു ഉണ്ണി മുകുന്ദൻ രംഗത്ത് വന്നത്. 20 ദിവസം സിനിമയിൽ അഭിനയിച്ചതിന് ബാലയ്ക്ക് 2 ലക്ഷം രൂപ നൽകി എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. അതിന്റെതായിട്ടുള്ള എല്ലാ തെളിവുകളും ഉണ്ണി മുകന്ദൻ കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാവരും ഒറ്റപ്പെടുത്തിയ ഒരു സാഹചര്യമാണ് നിലവിൽ കാണാൻ സാധിച്ചിരിക്കുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് വേണ്ടിയായിരുന്നു ബാല സംസാരിച്ചത്.

എന്നാൽ ബാല സംസാരിച്ചിരുന്ന അണിയറ പ്രവർത്തകർ പോലും ഇപ്പോൾ ബാലയെ തള്ളിക്കളഞ്ഞ ഒരു അവസ്ഥയാണ് മുൻപിലുള്ളത്. എല്ലാരും ബാലയെ ഒറ്റപ്പെടുത്തുകയായിരുന്നു ചെയ്തിരിക്കുന്നത് എന്നതാണ് സത്യം. ഇപ്പോൾ ബാലയെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറുപ്പ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറിപ്പ് ഇങ്ങനെ..ഇയാൾ സത്യം പറയുന്നു. ബാലയെ പോലുള്ള ഒരാൾ 27 ദിവസത്തേക്ക് 2 ലക്ഷം രൂപക്ക് വന്ന് അഭിനയിക്കും എന്ന് , സിനിമയിൽ പ്രവർത്തിക്കുന്ന ഒരാൾ പോലും വിശ്വസിക്കില്ല. 10 കൊല്ലം മുൻപ് ശ്രീ ഉണ്ണി ഒന്നുമല്ലാതിരുന്ന ക)ലത്ത് ഒരു ദിവസം 90000 രൂപ എന്ന നിലക്കാണ് കിട്ടിക്കൊണ്ടിരുന്നത്. ആ ഉണ്ണി ,ബാല സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്ന സമയത്ത് വിളിച്ച് 27 ദിവസം അഭിനയിപ്പിച്ച് 2 ലച്ചം പ്രതിഫലം കൊടുത്ത് . 10 കൊല്ലം മുൻപ് ശ്രീ ടിനി ടോം 4 ദിവസത്തെ ഷൂട്ടിന് 4 ലക്ഷമാണ് ബാലയോട് ചോദിച്ചത് എന്ന് ഓർക്കണം.എന്ന് മുതലാണ് അസിസ്റ്റന്റ് ക്യാമറമാനും അസോസിയേറ്റ് ക്യാമറ മാനിനും കൊടുക്കുന്ന പ്രതിഫലം ക്യാമറമാന് കൊടുത്തു എന്ന് പറയാൻ തുടങ്ങിയത്.

7 ലച്ചം എന്നാണ് ഉണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ക്യാമറ മാന് കൊടുത്തത് 4.5 ലച്ചം മാത്രം. മലയാളത്തിലെ ഒരു ക്യാമറാമാൻ ആർട്ടിസ്റ്റ് ഉള്ള പടത്തിന് മേടിക്കണത് 5 ലക്ഷം മുതൽ 50 ലക്ഷം വരെ ആണ് . 4.5 ലക്ഷം കൊടുത്തിട്ട് തെറ്റിധരിപ്പിക്കുന്ന രീതിൽ ക്യാമറമാന് 7 ലക്ഷം എന്ന് എഴുതിയത് എന്തിനാണ്.10 കോടിയെങ്കിലും കച്ചവടം നടന്ന പടമാണ് അത്. അയാൾ മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്. അതുകൊണ്ട് ഒരു പരിഹാസ കഥാപാത്രമായി നിൽക്കേണ്ടി വന്നു.മാന്യതയ്ക്കും സിനിമയിൽ സ്ഥാനമുണ്ടെന്ന് തെളിയിക്കണം ഉണ്ണി . നിങ്ങളുടെ ചുറ്റുമുള്ള സിനിമയിൽ പ്രവർത്തിക്കുന്നവർ ഇത് കാണുന്നുണ്ട്.അയാൾ ഒരു പാവമാണ്. ഒറ്റക്കാണ്. ആരും അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല. സിനിമക്കാർ എല്ലാവരും പേടിക്കുന്നത് പോലെ ഇത് ക്കൊണ്ട് എനിക്ക് എന്റെ കരിയറിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അങ്ങ് പോട്ടേന്ന് വയ്ക്കും. എന്ന്മുൻപ് ഒരു മോശം പടമെടുത്ത സംവിധായകൻ.Story Highlights: Bala Supported by Director