Entertainment

സ്വന്തം മരണത്തെ കുറിച്ച് മണിചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. കലാഭവൻ മണിയുടെ ഓർമയിൽ ബാല |Bala talkes about kalabhavan mani

സ്വന്തം മരണത്തെ കുറിച്ച് മണിചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. കലാഭവൻ മണിയുടെ ഓർമയിൽ ബാല |Bala talkes about kalabhavan mani

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കലാഭവൻ മണി. കലാഭവൻ മണിയുടെ മരണം ഇന്നും മലയാളികളെ ഒരു തീരാത്ത നൊമ്പരചുഴിയിലേക്ക് തന്നെയാണ് എറിയുന്നത് എന്ന് പറയണം. എല്ലാ സിനിമാ പ്രേമികളെയും ഒന്നാകെ ഞെട്ടിച്ച ഒരു വിയോഗ വാർത്തയായിരുന്നു അത്. അദ്ദേഹത്തിന്റെ ചിരിയും പാട്ടും കോമഡികളും ഒക്കെ പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുണ്ട് എന്നതാണ് സത്യം. കലാഭവൻ മണി ഇല്ലാതെ ഒരു സിനിമ അത് ഒരു സമയത്ത് മലയാളികൾക്ക് ഒട്ടും ചിന്തിക്കാൻ സാധിക്കാത്ത ഒരു കാര്യമായിരുന്നു.

എല്ലാ താരങ്ങൾക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു നടൻ തന്നെയായിരുന്നു. ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് സ്റ്റാലിൻ, പ്രിയപ്പെട്ട നാട്ടുകാരെ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ചായിരുന്നു അഭിനയിച്ചത്. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു മണിയുടെ ഓർമ്മകൾ പങ്കുവച്ചത്. എപ്പോഴും എന്തും പറയാൻ പറ്റുന്ന ഒരു നല്ല സുഹൃത്തായിരുന്നു തനിക്ക് മണിച്ചേട്ടൻ. അദ്ദേഹം തന്റെ മരണം മുൻകൂട്ടി കണ്ടിരുന്നു എന്നാണ് ബാല വെളിപ്പെടുത്തിയത്. 2011 ഇൽ പുറത്തിറങ്ങിയ പ്രിയപ്പെട്ട നാട്ടുകാരെ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് തങ്ങൾ ഒന്നിച്ചു കൂടുന്നത്.

പക്ഷേ ആ സമയത്ത് ജിമ്മും മറ്റുകാര്യങ്ങളും എല്ലാം ചെയ്യുന്നതുകൊണ്ട് ഡ്രിങ്ക്സ് ഒന്നും വേണ്ട എന്ന് പറയുമായിരുന്നു. ഒരിക്കൽ എന്നാലും നീ വാടാ എന്ന് പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ചെയ്തത്. അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എനിക്ക് ആയുസ്സ് കുറവാണ്. ഞാൻ ജാതകം നോക്കി. 48 വയസ്സിൽ കൂടുതൽ ഞാൻ ജീവിക്കില്ല. മണിച്ചേട്ടൻ ഇത് പറയുമ്പോൾ ഞാൻ അദ്ദേഹത്തെ തടഞ്ഞു. അപ്പോഴാണ് മാള ചേട്ടന്‍ റൂമിലേക്ക് കയറി വന്നത്. മണിച്ചേട്ടൻ മരണത്തെക്കുറിച്ച് പറയുന്നത് കേട്ട് അദ്ദേഹം കുറെ വഴക്കും പറഞ്ഞു. ജ്യോത്സ്യന്മാർ പലതും പറയും നീ അത് കേട്ട് ഓരോന്ന് ചിന്തിക്കേണ്ട മിണ്ടാതിരിക്കാൻ എന്നോക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെയാണ് ബാല അഭിമുഖത്തിൽ പറയുന്നത്. 45 വയസ്സായപ്പോഴാണ് കലാഭവൻ മണിയുടെ മരണം സംഭവിക്കുന്നത്.
Story Highlights: Bala talkes about kalabhavan mani

സ്വന്തം മരണത്തെ കുറിച്ച് മണിചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. കലാഭവൻ മണിയുടെ ഓർമയിൽ ബാല |Bala talkes about kalabhavan mani

Most Popular

To Top