പൃഥ്വിരാജിന് വലിയ ഗ്ലാമർ ഒന്നുമില്ല, പൃഥ്വിരാജിനെ കുറിച്ച് തുറന്നു പറഞ്ഞു ബാല |Bala talkes about Prithiviraj beauty

പൃഥ്വിരാജിന് വലിയ ഗ്ലാമർ ഒന്നുമില്ല, പൃഥ്വിരാജിനെ കുറിച്ച് തുറന്നു പറഞ്ഞു ബാല |Bala talkes about Prithiviraj beauty

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു താരം തന്നെയാണ് ബാല. കളഭം എന്ന് ആദ്യചിത്രം മുതൽ ഇങ്ങോട്ട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ ബാലയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ബാല ഇപ്പോൾ അഭിമുഖങ്ങളിലൂടെയും മറ്റുമാണ് ശ്രദ്ധ നേടാറുള്ളത്. ബാലയുടെ ഓരോ അഭിമുഖങ്ങളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ബാല പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. എപ്പോഴും ട്രോളുകളിലും വാർത്തകളിലും ഒക്കെ ബാല നിറഞ്ഞു നിൽക്കാറുണ്ട്. ചില അഭിമുഖങ്ങളിൽ താരം പറയുന്ന ചില വാക്കുകൾ അതിരു വിടാറുണ്ടോ എന്ന് പോലും പ്രേക്ഷകർക്ക് സംശയമുണ്ട്.

അത്തരത്തിൽ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ താരം പറഞ്ഞ ചില വാക്കുകളാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ബാല പറഞ്ഞത്. ഒരു ഷൂട്ടിങ്ങിനിടെ എനിക്കൊരു അപകടം പറ്റി. അന്ന് ഞാൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ തടി വെച്ചു. അന്നെന്റെ ചേട്ടൻ എന്നോട് പറഞ്ഞു നിനക്ക് അഭിനയിക്കാൻ പറ്റില്ല എന്ന്. ഞാൻ പിന്നീട് 10 ദിവസം കൊണ്ട് 14 കിലോ കുറച്ചു. ശേഷം ഒരുപാട് ഫോട്ടോഷൂട്ടുകളും നടത്തി. ജനഗണമന എന്ന സിനിമയിൽ പൃഥ്വിരാജ് ഒരു പ്രായമായിട്ടുള്ള വക്കീലായി അഭിനയിച്ചിരുന്നു. പൃഥ്വിരാജിന് വലിയ ഗ്ലാമർ ഒന്നുമില്ലായിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് പ്രത്യേക തരം ഗ്ലാമറുണ്ട്.

ഞാൻ ആഗ്രഹിക്കുന്നത് അതുപോലെയുള്ള സിനിമകൾ ചെയ്യാനാണ് അണിയറയിൽ എന്റെ ഒരു ലൗ ഫിലിം ഒരുങ്ങുന്നുണ്ട്. എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു ലുക്കിലാണ് അതിൽ ഞാൻ എത്തുന്നത് എന്നും ബാല പറഞ്ഞിരുന്നു. ബാലയുടെ ഈ വാക്കുകളെല്ലാം വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.
Story Highlights: Bala talkes about Prithiviraj beauty