Entertainment

മകൾ ആ കാഴ്ച്ച കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അപ്പോൾ, അത് മോൾക്ക് വലിയൊരു ഡ്രോമയായി -ബാല |Bala talks about his daughter

മകൾ ആ കാഴ്ച്ച കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അപ്പോൾ, അത് മോൾക്ക് വലിയൊരു ഡ്രോമയായി -ബാല |Bala talks about his daughter

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ബാല. വളരെ ചെറിയ സമയം കൊണ്ട് തന്നെ ഒരു വലിയ ആരാധകനിരയെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള നടൻ എന്ന് തന്നെ ബാലയെ വിളിക്കേണ്ടിയിരിക്കുന്നു. വലിയ സ്വീകാര്യതയായിരുന്നു കേരളത്തിലെ പ്രേക്ഷകരിൽ നിന്നും ബാലയ്ക്ക് ലഭിച്ചിരുന്നത്. ചെറുതും വലുതുമായ നിരവധി ചിത്രങ്ങളുടെ ഭാഗമായി ബാല മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവരുടെ മകളായ അവന്തിക എന്ന പാപ്പുവിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ബാല എത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപേ നടന്ന ഒരു സംഭവത്തെ വിവരിച്ചു കൊണ്ടാണ് ബാല ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു ദിവസം വീട്ടിൽ കള്ളന്മാർ കയറി. മകൾ വല്ലാതെ പേടിച്ചുപോയി. ഞാനവരെ പിടിച്ച് ഇടിക്കുകയും ചെയ്തു.

ആറു പേരുണ്ടായിരുന്നു അവർ. എന്നാൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഫൈറ്റ് അറിയാവുന്നത് കൊണ്ട് എനിക്ക് ഇടിക്കാനൊക്കെ പറ്റി. മകൾ അത് കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അവിടെ. അവളും അത് കണ്ടു. ഒരുപാട് ശബ്ദം ഉണ്ടാക്കി. അവർ ഓടി പോവുകയായിരുന്നു ചെയ്തത്. എന്നാൽ അത് മോൾക്ക് വലിയൊരു ഡ്രോമയായി മാറുകയായിരുന്നു. അത് കഴിഞ്ഞ് ഞാൻ അവളോട് പറഞ്ഞു എന്ത് പേടിയുണ്ടെങ്കിൽ അത് പറയണം ഡാഡി ഉണ്ടയെന്ന്. ഇന്ന് എന്റെ കൂടെ മകൾ ഇല്ലന്നും ബാല കൂട്ടിച്ചേർക്കുന്നു. അതേസമയം അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടുകൊണ്ട് നിരവധി ആളുകളാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് രംഗത്ത് വരുന്നത്. മകളോടുള്ള ബാലയുടെ സ്നേഹം പല അഭിമുഖങ്ങളിലൂടെയും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്.

മകളെ മിസ്സ് ചെയ്യുന്ന ഒരു അച്ഛൻ തന്നെയാണ് ബാലയെന്ന് പല അഭിമുഖങ്ങളിലൂടെയും നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും. മകളുടെ അസാന്നിധ്യമാണ് ജീവിതത്തിൽ ഇത്രത്തോളം ബാലയെ തകർത്തു കളഞ്ഞത് എന്നതാണ് സത്യം. ജീവിതത്തിൽ ബാല ഏറ്റവും മൂല്യവത്തായി കണ്ടത് തന്നെ മകളെ ആയിരുന്നു. മകളെ നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ നിമിഷമാണ് അദ്ദേഹം തകർന്നു പോയത്.
Story Highlights: Bala talks about his daughter

മകൾ ആ കാഴ്ച്ച കണ്ടു അമ്പരന്ന് പോയിരുന്നു. അമൃതയും ഉണ്ടായിരുന്നു അപ്പോൾ, അത് മോൾക്ക് വലിയൊരു ഡ്രോമയായി -ബാല |Bala talks about his daughter

Most Popular

To Top