നേരത്തെ ഒരു കല്യാണം കഴിച്ച്  ആ പയ്യനെ വലിച്ചെറിഞ്ഞു,സ്വസ്ഥമായ ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റിപ്ലേസ്   ചെയ്ത് അവിടെ കയറിയിരുന്നു,എന്നിട്ടും കാവ്യാ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്,ബാലചന്ദ്രകുമാർ 

നേരത്തെ ഒരു കല്യാണം കഴിച്ച്  ആ പയ്യനെ വലിച്ചെറിഞ്ഞു,സ്വസ്ഥമായ ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റിപ്ലേസ്   ചെയ്ത് അവിടെ കയറിയിരുന്നു,എന്നിട്ടും കാവ്യാ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്,ബാലചന്ദ്രകുമാർ 

നടിയെ ആക്രമിച്ച കേസ് എവിടെയും വലിയതോതിൽ തന്നെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ദിലീപിനെയും കാവ്യാ മാധവനെയും പിന്തുണയ്ക്കുന്നത് രാഹുൽ ഈശ്വർ ആണ്. എല്ലാ അന്തി ചർച്ചകളിലും രാഹുൽ ഈശ്വർ കാവ്യമാധവനും ദിലീപിനെയും പിന്തുണച്ചുകൊണ്ട് തന്നെയാണ് എത്തുന്നത്. ഇപ്പോഴിതാ കാവ്യയെപ്പറ്റി രാഹുൽ ഈശ്വർ പറഞ്ഞ ഒരു പരാമർശം തന്നെ വല്ലാതെ ഞെട്ടിച്ചു എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.

മലയാളി സ്ത്രീത്വത്തിന് മുഖമാണ് കാവ്യ മാധവൻ എന്ന് രാഹുൽ ഈശ്വറിൻറെ  പരാമർശത്തിന് മറുപടിയുമായാണ് ഇപ്പോൾ ബാലചന്ദ്രകുമാർ രംഗത്തെത്തിയിരിക്കുന്നത്. മലയാളി സ്ത്രീത്വം കാവ്യ മാധവനെ പോലെ ആയിരിക്കണം എന്നാണോ  രാഹുൽ ഈശ്വർ പറയുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അത് കേട്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു എന്നും അദ്ദേഹം പറയുന്നു. അവർ നേരത്തെ ഒരു കല്യാണം കഴിച്ച്  ആ പയ്യനെ വലിച്ചെറിഞ്ഞു അവർ സ്വസ്ഥമായ ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റിപ്ലേസ്   ചെയ്ത് അവിടെ കയറിയിരുന്നു. എന്നിട്ടും രാഹുൽ ഈശ്വർ കാവ്യാത്മകമായി പറയുന്നു അവർ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്.

എന്തൊക്കെയാണ് ഇത് പറയുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതുപോലെതന്നെ അദ്ദേഹം പറയുന്ന മറ്റൊരു കാര്യമാണ് താൻ ഒരിക്കലും ദിലീപ് കുറ്റക്കാരനാണ് എന്ന് താൻ  പറഞ്ഞിട്ടില്ല, ദിലീപ് കുറ്റം ചെയ്യുന്നത് താൻ കണ്ടിട്ടുമില്ല, താൻ കണ്ടിട്ടുള്ളത് ദിലീപ് വീഡിയോ കാണുന്നത് മാത്രമാണ്, എവിടേയും ദിലീപ് കുറ്റക്കാരനാണ് എന്ന് രീതിയിൽ താൻ സംസാരിച്ചിട്ടും ഇല്ല.

Leave a Comment