തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് സത്യം … ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ …|Balachandra Menon talkes about Malikapuram movie

തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് സത്യം … ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ …|Balachandra Menon talkes about Malikapuram movie

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം എന്ന ചിത്രം. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഓരോരുത്തരും ചിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടനായ ബാലചന്ദ്ര മേനോൻ. സാമൂഹ്യ വിഷയങ്ങളിൽ ഒക്കെ തന്നെ തന്റേതായി അഭിപ്രായം പലപ്പോഴും അദ്ദേഹം രേഖപ്പെടുത്താറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു ….
എന്നാൽ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം മാത്രമാണ് …എന്തെങ്കിലും പറയുന്നതിന് മുൻപ് എനിക്ക്, മാളികപ്പുറമായി ‘കൺകുളിരായി’ വന്ന ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങൾ’ കണ്ടാൽ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്പോൾ ഒരു ക്യാമറക്കും കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി അഭിനയിച്ചത് എന്നു തോന്നാം , അത്രയ്ക്ക് സ്വാഭാവികമാണ് ആ പ്രകടനം . ദേശീയ തലത്തിൽ ദേവനന്ദ അംഗീകരിക്കപ്പെടും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയിൽ പറഞ്ഞാൽ “ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്‌ണു ചേട്ടനുമൊക്കെ ” അവൾക്കു സഹായകമായി എന്നതിനെ ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല . എന്നാൽ ‘അതുക്കും മേലെ ‘ എന്തോ ഒന്ന് ദേവാനന്ദക്ക് സ്വന്തമായിട്ടുണ്ട് . അച്ഛനമ്മമാർ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികൾ കണ്ടെത്തണമെന്ന് ഞാൻ എടുത്തു പറയുന്നു ….

WELL CAST , HALF DONE എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR ഉണ്ടെങ്കിൽ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ! ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ല .അയ്യപ്പനും മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ ‘വെട്ടും കുത്തും ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത ഒരു സ്വാതിക് ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് . എനിയ്ക്കു എടുത്തു പറയേണ്ട ഒന്ന് കൂടിയുണ്ട് …കുറെ കാലമായി ഒരു തരം ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു …ഞാൻ ഇന്നലെ കാണുമ്പോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ കുറെ കാലമായി കാണാതിരുന്ന ‘ഫാമിലി ആഡിയൻസ് ‘ പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു പോലെ തന്നെ നിറഞ്ഞു .

കുംടുബസദസ്സുകൾ കൊണ്ട് തിയേറ്ററുകൾ നിറയണം എന്നാഗ്രഹിക്കുന്ന ‌ ആളാണ് ഞാനും . എന്തെന്നാൽ ,സിനിമ മൊബൈലിൽ കാണാനുള്ളതല്ല .മറിച്ചു ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച കാര്യത്തിൽ മാളികപ്പുറം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇക്കഴിഞ്ഞ ദുബായ് യാത്രയിൽ നിർമ്മാതാവ് വേണുവിനെ കണ്ടപ്പോൾ മാളികപ്പുറം ചർച്ചയായി .കഥ കേട്ടതും ഒരു സംശയവുമില്ലാതെ മുന്നോട്ടു പോകാൻ തീരുമാനിച്ചതാണത്രേ ! എന്നാൽ ഇത്ര ഒരു വിജയം മനസ്സിൽ കണ്ടിരുന്നോ എന്ന് വേണു തന്നെ പറയട്ടെ .. ഈ ചിത്രത്തിന്റെ എല്ലാ ശില്പികൾക്കും ഞാൻ ഒരു ‘ BIG SALUTE ‘ നൽകുന്നു … എന്നാലും, ദേവാനന്ദക്കു അല്ല പ്രിയപ്പെട്ട “കല്ലു”വിനു വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ ……അതാണ് ഈ ചിത്രത്തിന്റെ വിജയവും !
ഒരു സോഷ്യൽ മീഡിയാ ‘പരത്തി പറച്ചിലുകളും ‘ ഇല്ലാതെ വമ്പൻ പടങ്ങളെ (മലയാളവും തമിഴും) സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തിൽ. SUPER STAR ‘ അല്ലെങ്കിൽ….” MEGASTAR !!’ that’s ALL your honour !വാൽക്കഷണം അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ “ഗന്ധർവ്വൻ ” ആകുമെന്ന് വാർത്തകൾ ! ഒരു കാര്യം പറയാതെ വയ്യ … തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് സത്യം … ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ … ശിവൻ , ഗണപതി അങ്ങിനെ പോകുന്നു പട്ടിക .. നമുക്ക് കാത്തിരിക്കാം …
Story Highlights: Balachandra Menon talkes about Malikapuram movie