Entertainment

‘ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ചു’ – ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് ഭയന്നു പറഞ്ഞില്ല. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ദിലീപിനെ ഇപ്പോൾ കുരുക്കിലാക്കി കൊണ്ടാണ് സംവിധായകനായ ബാലചന്ദ്ര കുമാറിൻറെ വാക്കുകളൊക്കെ പുറത്തു വന്നിരിക്കുന്നത്. ദിലീപ് തന്നെ ഞെട്ടിയ ഒരു അവസ്ഥയാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇപ്പോൾ ബാലചന്ദ്ര കുമാറിനെതിരെ വന്നിരിക്കുന്ന പുതിയ ഒരു വാർത്തയാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

എന്നാൽ കൂടുതൽ പേരും ഇത് വ്യാജ വാർത്തയാണ് എന്ന് തന്നെയാണ് പറയുന്നത്. ദിലീപ് പണി തുടങ്ങി എന്നു പറയുന്നവരും നിരവധിയാണ്.ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ബാലചന്ദ്ര കുമാറിനെതിരെ ബ ലാ ൽ സംഗം ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. 10 വർഷം മുൻപാണ് തനിക്ക് ക്രൂരമായ അനുഭവമുണ്ടായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി ബ ലാ ൽ സം ഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് യുവതിയുടെ ആരോപണം.

ബാലചന്ദ്ര കുമാറിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്നും അറിയാൻ സാധിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോഴാണ് അയാളുടെ കയ്യിൽ പെൻ ക്യാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

ഇതിനെതിരെ നടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ ആ ത്മ ഹ ത്യ ചെയ്യേണ്ടി വരുമെന്ന് കൊണ്ടാണെന്നും യുവതി പറഞ്ഞു. ഭാരത് ന്യൂസ് എന്ന യൂട്യൂബ് ചാനൽ ആണ് യുവതി വെളിപ്പെടുത്തലുകൾ നടത്തിയത്. വളരെ പെട്ടെന്നായിരുന്നു ഇത് ശ്രദ്ധ നേടുന്നത്. എന്നാൽ വളരെയധികം മോശമായ അഭിപ്രായങ്ങളാണ് ഈ വാർത്തയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്. Paid ആണ് ഇത്‌ എന്നൊക്കെയാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

News Source : BHARATH LIVE

Most Popular

To Top