ഞാൻ ഗർഭിണിയല്ല..! പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത് |Bala’s wife Elizabeth is on stage to answer all the audience’s questions

ഞാൻ ഗർഭിണിയല്ല..! പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി ബാലയുടെ ഭാര്യ എലിസബത്ത് രംഗത്ത് |Bala’s wife Elizabeth is on stage to answer all the audience’s questions

മലയാളി പ്രേക്ഷകർക്ക് വലിയ ആമുഖത്തിന് ആവശ്യമില്ലാത്ത ഒരു നടനാണ് ബാല. നിരവധി ആരാധകരെയാണ് ബാല വളരെ കുറച്ച് സമയം കൊണ്ട് തന്നെ കേരളത്തിൽ സ്വന്തമാക്കിയത്. നവ്യാ നായരും ബാലയും പ്രധാനവേഷത്തിലെത്തിയ കളഭം എന്ന ചിത്രമാണ് ബാലയുടെ ആദ്യ ചിത്രം. പിന്നീട് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയമുഖം എന്ന ചിത്രത്തിലൂടെ ഒരു വലിയ കരിയർ ബ്രെക്ക് സൃഷ്ടിച്ചു. അതിനുശേഷമായിരുന്നു ബാല ഗായകിയായ അമൃതാ സുരേഷിനെ വിവാഹം കഴിക്കുന്നത്. അമൃതയുമായുള്ള വിവാഹ മോചനവും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ശേഷം അടുത്തകാലത്താണ് ബാല രണ്ടാമതും വിവാഹിതനായത്. ബാലയുടെ ആരാധിക കൂടിയായ എലിസബത്തെന്ന പെൺകുട്ടിയായിരുന്നു ബാല രണ്ടാമത്തെ ഭാര്യയായി സ്വീകരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ബാല അറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇവരുടെ വിശേഷങ്ങൾ വലിയ സ്വീകാര്യത ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. ഒരു ഡോക്ടർ കൂടിയാണ് എലിസബത്ത്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയാറുണ്ട്. കുറച്ചു നാളുകളായി ബാലയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്യുന്നില്ല.

എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇവർ രണ്ടാളും നൽകിയിട്ടില്ല. ഗർഭിണിയാണ് എന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് എലിസബത്ത് തന്നെ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബാലയുടെ ഒപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചപ്പോൾ ആയിരുന്നു ഒരു ആരാധകൻ ഇക്കാര്യത്തെക്കുറിച്ച് എലിസബത്തിനോട് ചോദിച്ചിരുന്നത്. ഇപ്പോൾ ചിത്രങ്ങളിൽ ഒന്നും കാണാറില്ലല്ലോ എന്നും സോഷ്യൽ മീഡിയയിൽ നിങ്ങളെത്ര ആക്ടീവ് അല്ലല്ലോ എന്നൊക്കെയായിരുന്നു ഒരു ആരാധകൻ ചോദിച്ചിരുന്നത്. ചേച്ചിക്ക് എത്ര മാസം ആയി എന്നും ആരാധകൻ ചോദിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മറുപടിയുമായി എലിസബത്ത് എത്തിയത്. യഥാർഥത്തിൽ ഞാൻ ഗർഭിണിയല്ല ചേട്ടന്റെ പുതിയ സിനിമയുടെ കാര്യമാണ് സന്തോഷവാർത്ത പിറകെ വരും എന്ന് ക്യാപ്ഷനിൽ പോസ്റ്റ് ചെയ്തത്. ആളുകൾ അത് ഇങ്ങനെയാണ് എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു ചെയ്തത് എന്നും ഇപ്പോൾ ഈ വാർത്ത വന്നിട്ട് ഒന്നര വർഷമായി. ഗർഭിണിയാണെങ്കിൽ താൻ ഇതിനോടകം പ്രസവിക്കില്ലേ എന്നുമൊക്കെയാണ് എലിസബത്ത് തന്നെ ആരാധകന് മറുപടി നൽകിയിരിക്കുന്നത്.
Story Highlights: Bala’s wife Elizabeth is on stage to answer all the audience’s questions