ബാലയുടെ ഭാര്യയെ കൊല്ലാൻ ശ്രെമിച്ചു..! പോലീസിൽ പരാതിയുമായി ബാല, സംഭവം ഇങ്ങനെ..|Bala’s wife’s life is in danger. ..! Bala complained to the police

ബാലയുടെ ഭാര്യയെ കൊല്ലാൻ ശ്രെമിച്ചു..! പോലീസിൽ പരാതിയുമായി ബാല, സംഭവം ഇങ്ങനെ..|Bala’s wife’s life is in danger. ..! Bala complained to the police

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് ബാല. പിന്നീട് ഒരുപിടി മനോഹരമായി ചിത്രങ്ങളുടെ ഭാഗമായി ബാല മാറി. അടുത്തകാലത്തായി വലിയതോതിൽ ട്രോളുകളിലും മറ്റും നിറഞ്ഞുനിന്ന താരം കൂടിയാണ് സാമൂഹിക മാധ്യമങ്ങൾ കുറച്ചു കാലങ്ങളായി ബാലയുടെ കുടുംബ വിശേഷങ്ങളൊക്കെ തന്നെ ചർച്ച ചെയ്യുകയായിരുന്നു ചെയ്തത്. ഇപ്പോൾ ബാലയുടെ ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബാലയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ ബാലയുടെ ഭാര്യയെ ഉപദ്രവിക്കുവാനായി ആരോ എത്തിയെന്ന തരത്തിലാണ് ഇപ്പോൾ ബാല സംസാരിക്കുന്നത്.

താൻ അവിടെ ഉണ്ടായിരുന്നില്ല എന്നും കത്തികൊണ്ട് തന്റെ ഭാര്യയെ ഉപദ്രവിക്കാനായി ആരോ എത്തിയെന്ന് ഒക്കെയാണ് പറയുന്നത്. കഞ്ചാവും കള്ളും ഒക്കെ അടിക്കുന്ന ചിലരാണ് ഇതിന് പിന്നിൽ എന്നും പറയുന്നു. രാവിലെ ഒരു മൂന്നു മൂന്നര മണിക്ക് തന്റെ വീടിന് അരികിൽ വരികയാണെങ്കിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുമെന്നും ബാല പറയുന്നുണ്ട്. ഞാൻ രാവിലെ തന്നെ ഫിറ്റ്നസിനും മറ്റുമായിട്ട് നടക്കാൻ പോകുന്ന ആളാണ്. അതുകൊണ്ട് തന്നെ വീട്ടിൽ ഉണ്ടാവില്ല. ഞാൻ ഇല്ലാത്ത സമയത്താണ് അവർ വന്നത് അതുൽ എന്നാണ് പേര് എന്നൊക്കെ പറയുന്നുണ്ട്.

ആരാണ് ഇതിന് പിന്നിൽ എന്ന് ചോദിക്കുമ്പോൾ അറിയില്ലായെന്നും ഞാൻ പറഞ്ഞാൽ നിങ്ങളിത് എഡിറ്റ് ചെയ്യുമോ എന്നും ഒക്കെ ബാല ചോദിക്കുന്നുണ്ട്. ബാലയുടെ ഈ ഒരു സംഭവം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ചിലർ ഈ സംഭവത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ബാല പറയുന്നത് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്നാൽ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് എന്നും കൂടുതൽ വിവരങ്ങൾ ഒക്കെ അറിയിക്കാമെന്നും ബാല വീഡിയോയിൽ പറയുന്നതായി കാണുന്നുണ്ട്. നിരവധി ആളുകളാണ് ബാലയെ അനുകൂലിച്ചു കൊണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന ചിത്രമായിരുന്നു ബാലയുടേതായി പുറത്തു വന്ന മലയാളത്തിലെ അവസാന ചിത്രം.
Story Highlights: Bala’s wife’s life is in danger. ..! Bala complained to the police