Entertainment

ബറോസായി ലാലേട്ടൻ..! ആരും കാണാത്ത ചിത്രങ്ങൾ പുറത്ത്.

ബറോസായി ലാലേട്ടൻ..! ആരും കാണാത്ത ചിത്രങ്ങൾ പുറത്ത്.

താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ഒരു ചിത്രമാണ് ബറോസ്. 400 വർഷങ്ങൾ പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നതെന്നും, ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത് എന്നുമൊക്കെയാണ് ബിഗ് ബോസ് മലയാളം സീസൺ ഫോർ വേദിയിൽ വെച്ച് മോഹൻലാൽ തന്നെ തുറന്നു പറഞ്ഞത്. ഈ ഒരു ചിത്രം ചെയ്യാൻ നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. അപ്പോൾ ഒരു ഇന്റർനാഷണൽ സിനിമയായിരിക്കും എത്തുന്നത് എന്ന് വ്യക്തമായി കഴിയുകയായിരുന്നു.

ഒരു ത്രീഡി ചിത്രമായ ബറോസിന്റെ ചിത്രത്തിന്റെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലാലേട്ടൻ മുടി മൊട്ടയടിച്ചതും വാർത്തയായിരുന്നു. പിന്നീടുള്ള എല്ലാ പരിപാടികളിലും അദ്ദേഹം എത്തിയത് ബറോസ് ഗേറ്റപ്പിൽ തന്നെയായിരുന്നു. ഇപ്പോഴിതാ ബറോസിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബറോസ് എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവരുന്ന ചിത്രങ്ങൾ കാണുമ്പോൾ തന്നെ ചിത്രം ഒരു ഹോളിവുഡ് രീതിയിൽ ഉള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

മികച്ച രീതിയിൽ തന്നെയുള്ള ഒരു വിഎഫ്എക്സ് ചിത്രത്തിന് അവകാശപ്പെടാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. വാസ്കോഡഗാമയുടെ നീതി സൂക്ഷിപ്പുകാരനായ ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികൾക്ക് പ്രാധാന്യമുള്ള രീതിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. കുട്ടികളെ ഉദ്ദേശിച്ചു തന്നെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ഇറക്കാനുള്ള ചിത്രം ആയതുകൊണ്ട് തന്നെ വലിയ തോതിൽ പ്രത്യേകതകളോടെ ആയിരിക്കും ഈ ചിത്രം ഇറങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ലാലേട്ടന്റെ ലുക്ക് തന്നെയായിരുന്നു ഇതിൽ പ്രധാനമായി ആളുകൾ പറയുന്നത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ചിത്രം ആർക്കും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത ഒരു രീതിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നാണ്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജികൾ വളരെ വലുതാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ബറോസ് എന്ന തന്റെ കൈയ്യിൽ ടാറ്റു ചെയ്ത് ലാലേട്ടന്റെ ചിത്രങ്ങളും ഒരുകാലത്ത് വലിയതോതിൽ തന്നെ ശ്രദ്ധനേടിയിരുന്നു.അതിൽ നിന്ന് തന്നെ ഒരു സംവിധായകൻ എന്ന സ്വപ്നം അദ്ദേഹത്തിന് എത്ര വലുതാണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

Most Popular

To Top