നിങ്ങൾ എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കണം, മകന്റെ സർജറിയെ കുറിച്ച് ബഷീർ ബഷി;വീഡിയോ

സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വളരെയധികം വൈറലായ ഒരു കുടുംബമായിരുന്നു ബഷീർ ബഷിയുടേ.

ബിഗ് ബോസ് മലയാളത്തിൽ വന്നതിനു ശേഷമായിരുന്നു ബഷീറിന്റെ കുടുംബത്തെയും ലോകം മുഴുവൻ അറിയാൻ തുടങ്ങിയത്. മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് ബഷീറും കുടുബവും. യൂട്യൂബ് ചാനലും അതോടൊപ്പം ലക്ഷക്കണക്കിന് ആരാധകരും താരത്തിനുണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മറ്റൊരു ഒരു വാർത്തയാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ബഷീർ ബഷിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് വീഡിയോയിൽ ബഷീർ ബഷി പറയുന്ന കാര്യങ്ങളാണ് ശ്രെദ്ധ നേടുന്നത്.

മകനെ കുറിച്ചാണ് പറയുന്നത്. വാക്കുകൾ ഇങ്ങനെ ആണ്. “ഉറങ്ങുമ്പോൾ മോന് ശ്വാസ തടസ്സം നേരിടുന്നു, മൂന്നാമത്തെ വയസ്സിൽ ആണ് അവൻറെ മൂക്കിൽ ദശ വളരുന്നത് ആയി പരിശോധനയിൽ കണ്ടെത്തിയത്. ഡോക്ടറെ കാണിച്ചപ്പോൾ മൂക്കിലോഴിക്കാനുള്ള മരുന്നാണ് തന്നത്. അഞ്ച് വയസ്സ് ഉണ്ട് അവന്. ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നു കഴിച്ചു കഴിയുമ്പോൾ തനിയെ മാറും, എന്നാൽ അവന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വല്ലാതെ ബുദ്ധിമുട്ടുന്നു. വായിൽ കൂടിയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്.

അത് കാണുമ്പോൾ നമുക്ക് വലിയ ഭയം തോന്നി, പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് സർജറി എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്. അവൻ പലപ്പോഴും രാത്രികളിൽ ഉറങ്ങാൻ കഴിയാതെ കരയുന്ന അവസ്ഥകൾ കാണാറുണ്ട്. ഡോക്ടറെ കാണിച്ചപ്പോൾ രക്തപരിശോധനയും ഒക്കെ നിർദ്ദേശിച്ചു. എല്ലാം ചെയ്തു.പിന്നെ ഒരു കുട്ടി ആയതുകൊണ്ട് ഡോക്ടർമാർ വിശദമായി പരിശോധിച്ച് അവൻ സർജറിക്ക് ഫിറ്റാണോ എന്നൊക്കെ നോക്കിയതിനുശേഷമേ പറയാൻ കഴിയു.

മക്കളുടെ കാര്യം ആയതു കൊണ്ട് തന്നെ പലതവണ ആലോചിക്കണം, രാവിലെ പോയി സർജറി ചെയ്ത വൈകിട്ട് വീട്ടിലേക്ക് വരാൻ സാധിക്കും. എന്നാലും കേട്ടപ്പോൾ മുതൽ ഉള്ളിലൊരു ഭയം ഉണ്ട് നിങ്ങൾ എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കണം.
എന്നാണ് ബഷീറും കുടുംബവും പറയുന്നത്. വാക്കുകൾ വളരെ പെട്ടെന്നായിരുന്നു കൈമാറിയത്

Leave a Comment