ബീസ്റ്റ് ഇഷ്ടമായില്ല, മോശം തിരക്കഥയാണ് തുറന്നു പറഞ്ഞു വിജയുടെ പിതാവ്

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ബിസ്റ്റ്. വലിയ സ്വീകാര്യത ആയിരുന്നു ചിത്രത്തിന് വിജയ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചിരുന്നത്.

വലിയ ഒരു ഇടവേളയ്ക്കു ശേഷമാണ് ഒരു വിജയ്യ് ചിത്രം ഓളം തീർക്കുവാൻ എത്തിയത്. അതുകൊണ്ടു തന്നെ തീയേറ്ററുകൾ അത് വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ എപ്പോഴും നിലപാടുകൾ കൊണ്ടാണെങ്കിലും അല്ലെങ്കിൽ വിജയുടെ ചിത്രങ്ങളിൽ അഭിപ്രായങ്ങൾ കൊണ്ടാണെങ്കിലും വിമർശിക്കുന്ന ഒരു വ്യക്തിയാണ് വിജയ്‌യുടെ പിതാവ്. ഇപ്പോൾ അദ്ദേഹം ചിത്രത്തെപ്പറ്റി പറയുകയാണ്.

ബീസ്റ്റ് ഇഷ്ടമായില്ല, മോശം തിരക്കഥയാണ്, അങ്ങനെയാണ് വിജയ്‌യുടെ പിതാവ് പറയുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛനും മകനും തമ്മിലുള്ള ശീതയുദ്ധം പലപ്പോഴും തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതാണ്. പലകാര്യങ്ങളിലും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മകനെ പറ്റിയുള്ള അച്ഛൻറെ ഈ പരാമർശം ശ്രദ്ധ നേടുന്നുണ്ട്.

ബീസ്റ്റ് സിനിമയെക്കാൾ കൂടുതൽ പണമാണ് കെജിഎഫ് എന്ന ചിത്രം വാരിയത് മനസ്സിലാക്കാനും സാധിക്കുന്നു. എന്നാൽ വലിയൊരു ഇടവേളയ്ക്ക് ശേഷം എത്തിയ വിജയുടെ ചിത്രമായിരുന്നു ബിസ്റ്റ് വലിയ പ്രതീക്ഷയോടെ തന്നെയാണ് വിജയ് ആരാധകർ ചിത്രത്തെ നോക്കിക്കണ്ടത്. എന്ന ചിത്രത്തിൽ പഴയ ചില വിജയുടെ ഭാവങ്ങളും സീനുകളും ഉൾപ്പെടുത്തി എന്ന് ആദ്യം മുതൽ തന്നെ പരാമർശം ഉണ്ടാവുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top