വാടക വീട് ആയതു കൊണ്ട് തന്നെ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുഞ്ഞിന് ഒരു മുറി ഒരുക്കി സൗഭാഗ്യ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി യൂട്യൂബിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ഒക്കെ ആരാധകരുടെ മനസ്സിൽ ചേക്കേറിയ താരമായിരുന്നു സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ കുഞ്ഞായ സുദർശന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത്.

സുദർശന ഇഷ്ടമില്ലാത്തവർ ആരും ഉണ്ടായിരിക്കില്ല. പറഞ്ഞു തീരാത്ത കുറുമ്പുകളും ആയി ഈ കുട്ടി കുറുമ്പി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. സുദർശനയുടെ നൂലുകെട്ട് വിശേഷം ആയിരുന്നു കഴിഞ്ഞ ദിവസം സൗഭാഗ്യ പങ്കു വെച്ചിരുന്നത്. ഇപ്പോൾ കുഞ്ഞിന്റെ കുഞ്ഞി ലോകത്തിലേക്ക് ക്ഷണിക്കുകയാണ് സൗഭാഗ്യ. വാടക വീട് ആയതു കൊണ്ട് തന്നെ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുഞ്ഞിന് ഒരു മുറി ഒരുക്കി എന്നാണ് സൗഭാഗ്യ പറയുന്നത്. ബേബി റൂമിലെ ഫീൽ നൽകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

പക്ഷെ അതിന് കഴിഞ്ഞില്ല. കുഞ്ഞിനെ എത്രനേരം താൻ പാലുകൊടുത്തു എത്ര നേരം നോക്കി എന്നൊക്കെ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. തൊട്ടിൽ, തുണികൾ ഒതുക്കി വയ്ക്കുന്ന അലമാര ഡയപ്പർ എന്നിവയൊക്കെ ഉണ്ട് മുറിയിൽ പ്രത്യേകം എന്നൊക്കെ സൗഭാഗ്യ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഒക്കെയായിരുന്നു സൗഭാഗ്യ ആളുകളുടെ മനസ്സിലേക്ക് ചേക്കേറിയ വരുന്നത്. നിരവധി ആരാധകരായിരുന്നു സൗഭാഗ്യയ്ക്ക് ഉണ്ടായിരുന്നത്.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുണ്ട് ആയിരുന്നു. ലേബർ റൂമിലേക്ക് കയറുന്നതിനു തൊട്ടു മുൻപും നിറവയറുമായി നൃത്തം ചെയ്തതായിരുന്നു താരം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. ശേഷം തൻറെ കുഞ്ഞിന് നൂലുകെട്ട് ചിത്രങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്നു സൗഭാഗ്യ. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുന്പില് എത്തിക്കുവാൻ എപ്പോഴും ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് സൗഭാഗ്യ.

Leave a Comment