മാമ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ ആണോ ഇതുവരെ കഴിച്ചത്.

മാമ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ ആണോ ഇതുവരെ കഴിച്ചത്.

പൊതുവേ പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കുവാൻ ഇഷ്ടമുള്ള ഒന്നായിരിക്കും മാങ്ങാ പഴം എന്നു പറയുന്നത്. മാമ്പഴം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെപ്പറ്റി പക്ഷേ അധികം ആർക്കും അറിയില്ലായിരിക്കും. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മാങ്ങാ പഴം എന്നതുകൊണ്ട് തന്നെ കൂടുതൽ ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് മാങ്ങപഴം. മാങ്ങയുടെ ഗുണങ്ങൾ അറിയാതെയാണ് പലരും ഇത് കഴിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളാണ് മാങ്ങയിൽ ഉള്ളത്.

ഇത് ശരീരത്തെ തണുപ്പിക്കുന്നതിന് സഹായിക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മാങ്ങ വളരെ നല്ലതാണ്. മാങ്ങാ കഴിക്കുന്നതിലൂടെ ജലദോഷവും ചുമയും ഒക്കെ തടയാൻ സാധിക്കും. വൈറ്റമിൻ സി ആണ് ഇതിൽ ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകുന്നത്. കണ്ണിൻറെ കാഴ്ച വർധിപ്പിക്കുന്നതിനും മാങ്ങ വളരെ നല്ലതാണ്. മാങ്ങയിലുള്ള വൈറ്റമിൻ എ ആണ് ഈ ഗുണങ്ങളൊക്കെ നൽകുന്നത്. ഒരു ദിവസം ശരീരത്തിനാവശ്യമായ വൈറ്റമിൻ എ യുടെ 20 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്.. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്..

ടാൽക്ക് ആസിഡ് മാലിക് ആസിഡ് എന്നിവ ശരീരത്തിലേക്ക് കടക്കുന്നത് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ലൈംഗിക താൽപര്യം പോലും വർദ്ധിപ്പിക്കുവാൻ മാങ്ങയ്ക്ക് സാധിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മാങ്ങായിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആണ് ഇതിന് കാരണമായി വരുന്നത്. ശരീരത്തിലെ പ്രശ്നങ്ങൾക്കെല്ലാം നല്ലൊരു മരുന്ന് തന്നെയാണ് മാങ്ങാപ്പഴം. മാങ്ങയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഹൃദയത്തിൻറെ ആരോഗ്യത്തിനും വലിയതോതിൽ തന്നെ സഹായം നൽകുന്നുണ്ട് മാങ്ങ. ക്യാൻസർ പോലുള്ള രോഗങ്ങൾ പോലും വരാതിരിക്കുവാൻ മാങ്ങ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top