ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് നവ്യ നായർ. നവ്യയെ കൂടുതലായും ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് നവ്യയുടെ അഭിമുഖങ്ങളിലും തന്നെയാണെന്ന് പറയണം.

അഭിമുഖങ്ങളിലും ഉറച്ച നിലപാടുകൾ ആണ് താരം പറയാറുണ്ടായിരുന്നത്. ഇപ്പോഴിതാ ഗാന്ധിഭവനിൽ എത്തിയ നവ്യയുടെ വാക്കുകൾ ആണ് സംസാരിക്കുന്നത്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് മനുഷ്യന്റെ അവസ്ഥകളെക്കുറിച്ച് ഒക്കെ വ്യക്തമായ രീതിയിൽ നവ്യ നായർ പറയുന്നുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വലുതായി കാണുന്നതിന് അച്ഛനും അമ്മയ്ക്കും ആണ്.

ഉപേക്ഷിക്കപ്പെട്ട ഒരുപാട് അച്ഛനമ്മമാരും കുഞ്ഞുങ്ങളും ഒക്കെ ഇവിടെയുണ്ട്. നാളെ ചിലപ്പോൾ നവ്യയും ഇവിടെ വന്നേക്കാം. ആരുടെയും അവസ്ഥ നമുക്ക് നേരത്തെ പ്രവചിക്കാൻ സാധിക്കില്ല. മനുഷ്യനല്ലേ, ഒരിക്കൽ എനിക്ക് നാക്ക് കുഴയുന്നതുപോലെയും നെഞ്ചിൽ വേദന വരുന്നത് പോലും ഒക്കെ തോന്നി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരാളുടെ സഹായമില്ലാതെ എനിക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.

അപ്പോൾ എന്റെ കൗണ്ടിൽ ഒരുപാട് കൂടുതൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നു കുട്ടിയോട് പറഞ്ഞു മനുഷ്യന്റെ കാര്യമൊക്കെ ഇത്രയേ ഉള്ളൂന്ന്. ആരും അത് ചിന്തിക്കുന്നില്ല. എന്നാൽ കൊറോണ വൈറസ് വന്ന സമയത്ത് എല്ലാവരും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അതിനുശേഷം നമ്മൾ വീണ്ടും ആ പഴയ മനുഷ്യൻ ആയി മാറുകയാണ് ചെയ്യുക. മകനോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് നീ എന്ത് സൗകര്യത്തിനാണ് വളരുന്നത് എന്ന്.

അത് ഇല്ലാത്ത ഇല്ലാത്ത എത്രയോ മനുഷ്യരുണ്ട്. എനിക്ക് ഇവർക്കുവേണ്ടി ചെയ്യാൻ സാധിക്കുന്നത് എന്താണെന്നറിയില്ല. പക്ഷേ ഈ വേദിയിൽ ഒരു നൃത്ത പരിപാടി കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് എന്നെ വിളിക്കാം.
ഞാൻ അവിടെ വരും അങ്ങനെ ഉറച്ച ശബ്ദത്തോടെ നവ്യ സംസാരിക്കുകയായിരുന്നു.
