Entertainment

അതിജീവിതയ്ക്ക് എങ്ങനെയുണ്ട് എന്ന് നോക്കാൻ അവർക്ക് തോന്നിയില്ലന്ന് ഭാഗ്യലക്ഷ്മി. പ്രതിയെ സംരക്ഷിക്കാൻ ശ്രീലേഖയ്ക്ക് എന്താണിത്ര താല്പര്യമെന്ന് കെ കെ രമ.|Bhagyalakshmi said that they didn’t want to see how Atijeevitha was doing. KK Rama said how interested Srilekha is in protecting the accused.|

അതിജീവിതയ്ക്ക് എങ്ങനെയുണ്ട് എന്ന് നോക്കാൻ അവർക്ക് തോന്നിയില്ലന്ന് ഭാഗ്യലക്ഷ്മി. പ്രതിയെ സംരക്ഷിക്കാൻ ശ്രീലേഖയ്ക്ക് എന്താണിത്ര താല്പര്യമെന്ന് കെ കെ രമ.|Bhagyalakshmi said that they didn’t want to see how Atijeevitha was doing. KK Rama said how interested Srilekha is in protecting the accused.|

കഴിഞ്ഞ ദിവസമായിരുന്നു നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് ശ്രീലേഖ ഐപിഎസ് രംഗത്തെത്തിയതും ഇത് വലിയതോതിൽ തന്നെ പ്രശ്നങ്ങൾക്ക് കാരണമായതും. ദിലീപിനോടുള്ള അന്ധമായ ആരാധനയാണ് ശ്രീലേഖയെ ഈ പിന്തുണയ്ക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു സഹതടവുകാരൻ പറഞ്ഞത്. ഈ വിഷയത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും പ്രതികരിച്ചിട്ടുണ്ടായിരുന്നു. ദിലീപിനെ എങ്ങനെ ഉണ്ട് എന്ന് നോക്കാനാണ് ശ്രീലേഖ ജയിലിൽ പോയത്. അതിജീവിതയ്ക്ക് എങ്ങനെയുണ്ട് എന്ന് നോക്കാൻ അവർക്ക് തോന്നിയില്ല എന്നാണ് ഇതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്. ദിലീപിന്റെ കാര്യമായിരുന്നു ശ്രീലേഖ മുൻഗണനയായി ഉണ്ടായിരുന്നത്.

അതുകൊണ്ടാണ് ഇവരുടെ അടുത്തേക്ക് അവർ പോകാതിരുന്നത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. അതേസമയം അതിജീവിതയായി നടിയുടെ വീട്ടുകാർ അറിയിച്ചത് ഇത്തരത്തിൽ ന്യായീകരണ തൊഴിലാളികളെ സംരക്ഷിക്കുന്നത് ശരിയല്ല എന്നാണ്. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ഡിജിപി ആയ ശ്രീലേഖയുടെ ആരോപണം അത്ഭുതപ്പെടുത്തുന്നതാണ് കെ കെ രമ പ്രതികരിച്ചിരിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ദുരൂഹതയുണ്ടെന്നും വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും ആണ് കെ കെ രമ പ്രതികരിച്ചത്. കേസ് നിർണായകമായ ഘട്ടത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ ഭാഗത്തുനിന്നും ഇതുപോലെ ഒരു പ്രതികരണവും വരാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

പ്രതിയെ സംരക്ഷിക്കാൻ ശ്രീലേഖയ്ക്ക് എന്താണിത്ര താല്പര്യം. ദുരൂഹതയുണ്ട് ഇതിനു പിന്നിൽ. വലിയൊരു ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ജയിൽ ഡിജിപി ആയിരിക്കുന്ന ഘട്ടത്തിലും എട്ടാം പ്രതിയെ സംരക്ഷിക്കാൻ ശ്രീലേഖ ശ്രമിച്ചിട്ടുള്ളത്. ശ്രീലേഖ ഇത്തരത്തിലൊരു പരാതി ഉണ്ടായിരുന്നുവെങ്കിൽ അത് മുഖ്യമന്ത്രിയുടെയോ ഡിജിപിയുടെയോ അടുത്ത് അന്നേ പരാതി നൽകി അറിയിക്കാമായിരുന്നു എന്നും കെ കെ രമ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആയിരുന്നു ആർ ശ്രീലേഖ ഐപിഎസ് യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ആരോപണങ്ങൾ ഉന്നയിച്ചത് ദിലീപിനെതിരെ തെളിവില്ലെന്ന് പൊലീസ് വ്യാജ രേഖകളുണ്ടാക്കി എന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

ദിലീപിനെ ശിക്ഷിക്കാൻ തെളിവുകളില്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചനക്കേസ് ഉയർന്ന വന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിൽ തെളിവില്ലെന്നും അതോടൊപ്പം തന്നെ പുറത്തുവന്ന കത്തിലെ കൈയ്യക്ഷരം രണ്ട് തരത്തിലായിരുന്നു എന്നുമൊക്കെയുള്ള ശ്രീലേഖ സംസാരിച്ചിരുന്നത്. വലിയതോതിൽ തന്നെ ഇത് പ്രക്ഷോഭങ്ങൾക്ക് കാരണം ആവുകയായിരുന്നു. വളരെ ശക്തമായ രീതിയിൽ ആണ് പലരും ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
Story Highlights:Bhagyalakshmi said that they didn’t want to see how Atijeevitha was doing. KK Rama said how interested Srilekha is in protecting the accused

To Top
$(".comment-click-14258").on("click", function(){ $(".com-click-id-14258").show(); $(".disqus-thread-14258").show(); $(".com-but-14258").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });