അന്ന് സ്റ്റേജിൽ കയറുന്നതിനു മുൻപ് ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞു മഞ്ജു വിളിച്ചപ്പോൾ വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ദിലീപ് സംസാരിച്ചത്, ഭാഗ്യലക്ഷ്മി.

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. പലകാര്യങ്ങളിലും അഭിപ്രായം വ്യക്തമായ രീതിയിൽ പറയുന്ന ഒരു വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോൾ ശ്രദ്ധനേടുന്നത് മഞ്ജു വാര്യരെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്ന വാക്കുകളാണ്. ദിലീപിൻറെ സഹോദരൻ അനുപിനെ അഭിഭാഷകൻ മഞ്ജുവാര്യർ മദ്യപാനിയാണ് എന്ന് കോടതിയിൽ പറയണമെന്ന് രീതിയിൽ മൊഴി പഠിപ്പിക്കുന്ന ശബ്ദ ശകലങ്ങൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നിരുന്നത്. ഈ സാഹചര്യത്തിൽ ആണ് മഞ്ജുവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്…

ഒരുപാട് കഥകളവർ നിർമ്മിക്കുന്നത് കണ്ടു. ഇവർ തമ്മിൽ സംസാരിച്ച കുറെയധികം ശബ്ദങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. പറയാതെ ഡാൻസിന് പോയി ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയിൽ ഒക്കെ ഇതിൽ ഒരു വിഷയത്തിൽ ഞാനൊരു ദൃക്സാക്ഷിയാണ്. അതുകൊണ്ട് എനിക്ക് അഭിപ്രായം പറയാമല്ലോ. എനിക്ക് മഞ്ജുവിനെ ഒരു പരിചയവുമില്ല. ഒരു പ്രാവശ്യം എന്നും കണ്ടിട്ടുള്ളൂ. ആ സമയത്ത് അപ്പോൾ എനിക്ക് മഞ്ജുവിനോട് അടുപ്പവും തോന്നിയില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോൾ കരിക്കകം ക്ഷേത്രത്തിൽ ഡാൻസ് കളിച്ചതിനെക്കുറിച്ച് എവിടെയോ ഒരിടത്ത് ഞാൻ വായിച്ചു. അനൂപ് പറഞ്ഞതായി വായിച്ചു. ആ ക്ഷേത്രത്തിൽ ഉള്ളവർ എന്നെ ആണന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു ചേച്ചി നിങ്ങൾ എങ്ങനെയെങ്കിലും മഞ്ജുവാര്യരുടെ ഡേറ്റ് സംഘടിപ്പിച്ച് തരുമോന്ന്, ഞങ്ങളുടെ ഉത്സവകാലത്ത് മഞ്ജുവിന്റെ ഡാൻസ് ആണെന്ന് പറഞ്ഞു, എനിക്ക് ഒരു പരിചയവുമില്ല അവരെ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കി തരണം എന്ന് പറഞ്ഞു ഞാൻ ഗീതു മോഹൻദാസിനെ ആണ് വിളിച്ചത്. എനിക്ക് മഞ്ജുവാര്യരുടെ പരിചയമില്ല. അവരുടെ നമ്പർ ഇല്ല. ഗീതു മോഹൻദാസ് എനിക്ക് നമ്പർ തരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ നേരിട്ട് ചോദിക്കാൻ പറഞ്ഞു. ദിലീപും മഞ്ജുവും തമ്മിൽ പ്രശ്നമുള്ളതുകൊണ്ട് ദിലീപിനെ വിളിക്കാതെ മഞ്ജുവിനെ വിളിച്ചു ചോദിച്ചു. മഞ്ജു ഡാൻസ് കളിക്കുമോന്ന് ചോദിച്ചു, കളിക്കും ചേച്ചി എനിക്ക് കളിച്ചേ പറ്റൂ ഞാൻ സാമ്പത്തികമായി വളരെ പ്രശ്നത്തിലാണ്, ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. എനിക്ക് പൈസ വേണം, എന്റെ കയ്യിൽ ഇല്ല പൈസ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഇങ്ങനെ ഒരു സ്ഥലം പറഞ്ഞിട്ടുണ്ട് പെയ്മെൻറ് ഒന്നും അവർ പറഞ്ഞിട്ടില്ല, നേരിട്ട് സംസാരിച്ചോ എന്ന നമ്പർ കൊടുക്കാം എന്ന് പറഞ്ഞു. എന്റെ റോൾ അവിടെ കഴിയുകയും ചെയ്തു. അവർ രണ്ടുപേരും തമ്മിൽ സംസാരിച്ചു ചോദിച്ച പെയ്മെൻറ് തന്നെ അവരൊക്കെ പറഞ്ഞു. ഒരു നല്ല പെയ്മെൻറ് പറഞ്ഞു.

ഞാൻ ഇതുവരെയും എവിടെയും പറയാത്ത കാര്യങ്ങളാണ് പക്ഷേ ഇതിനെ കുറിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നതുകൊണ്ടാണ് ഞാൻ പറയുന്നത്. രാത്രി 1 മണി ആയപ്പോൾ എനിക്ക് കോൾ വന്നു. നോക്കുമ്പോൾ ദിലീപ് ആണ്. എനിക്ക് ദേഷ്യം വന്നു, രാത്രിയിൽ ഒക്കെ വിളിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചു. അപ്പോൾ പറഞ്ഞു ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചിയാണ് അമ്പലത്തിൽ ഡാൻസ് ചെയ്തത് കണക്ട് ചെയ്തു കൊടുത്തതലേന്ന്. അവൾ അത് കളിക്കാൻ പാടില്ല എന്ന് ദിലീപ് പറഞ്ഞു. അത് ഇപ്പോൾ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം നിങ്ങൾ നിങ്ങളുടെ ഭാര്യയോട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞു. ചേച്ചിയോട് സ്നേഹവും ബഹുമാനവുമാണ് ചേച്ചി പറഞ്ഞാൽ കേൾക്കും എന്ന്, ഞാൻ പറഞ്ഞു 14 വർഷം കൂടെ ജീവിച്ച നിങ്ങൾക്കവളെ സ്വാധീനിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്നലെ സംസാരിച്ച് എനിക്കാണോ സാധിക്കുക എന്ന്. പിന്നെ കുറച്ച് ഷൗട്ടായി ദിലീപ് സംസാരിച്ചു. കുറച്ചു രൂക്ഷമായി തന്നെ ഞാനും തിരിച്ച് സംസാരിച്ചു. മഞ്ജുവിനെ മെസ്സേജ് അയച്ചു രാവിലെ എന്നെ വിളിക്കണം എന്ന്. മഞ്ജു രാവിലെ 6 മണി ആയപ്പോൾ എന്നെ വിളിച്ചു.

ആ സമയത്ത് ഞാൻ മഞ്ജുവിനോട് സമ്മതം ആണെങ്കിൽ മാത്രം കളിച്ചാൽ മതിയെന്ന് പറഞ്ഞു. കാര്യങ്ങളൊക്കെ ഞാൻ ഡിൽ ചെയ്തോളാം എന്ന് മഞ്ജു പറയുകയും ചെയ്തു. അതിനുശേഷമാണ് വാർത്ത ഒക്കെ ഇപ്പോൾ കേൾക്കുന്നത് ഒരു സ്ത്രീയെ കുറിച്ച് ഇങ്ങനെ മോശമായ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് മോശമാണ്. മഞ്ജുവിന്റെ പെർമിഷനോടുകൂടി ആണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത്. ഇങ്ങനെയുള്ള തെറ്റായ വാർത്തകൾ കാരണമാണ് ഇങ്ങനെ പ്രതികരിക്കുന്നത് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അന്ന് സ്റ്റേജിൽ കയറുന്നതിനു മുൻപ് ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞു മഞ്ജു വിളിച്ചപ്പോൾ വളരെ രൂക്ഷമായ ഭാഷയിലായിരുന്നു ദിലീപ് സംസാരിച്ചതെന്നും മോശം അനുഭവമാണ് ദിലീപിൽ നിന്ന് ഉണ്ടായത് എന്നും താൻ ഓർക്കുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.