നല്ല ഒരു പുരുഷന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ, ഭാമ തുറന്നു പറയുന്നു.|Bhama talkes about her divorce

നല്ല ഒരു പുരുഷന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ, ഭാമ തുറന്നു പറയുന്നു.|Bhama talkes about her divorce

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത നടി ഭാമയെ കുറിച്ചുള്ള വാർത്തകളാണ്. ഭാമ വിവാഹമോചിതയായി എന്ന താരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം വാർത്തകളോട് ഇതുവരെ ഭാമ പ്രതികരിക്കുകയും ചെയ്തിട്ടില്ല. ഇതിന് കാരണമായി പ്രേക്ഷകർ പറയുന്നത് ഭാമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളൊക്കെ തന്നെ പൂർണമായും നീക്കി എന്നതാണ്. അതുകൊണ്ടു തന്നെ ഭാമ വിവാഹമോചനത്തിന്റെ വക്കിലാണ് എന്നും ചിലർ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ ഭാമയുടെ ഒപ്പം ഭർത്താവിന്റെ ചിത്രങ്ങളൊന്നും തന്നെ കാണാൻ സാധിക്കുകയും ചെയ്തില്ല. അതുകൊണ്ടു തന്നെ ഭാമ വിവാഹമോചനത്തിന്റെ വക്കിലാണ് എന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച് പഴയ ഫോട്ടോയിൽ എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്ന ഒരു ക്യാപ്ഷൻ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നല്ല ഒരു പുരുഷന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ എന്ന് നന്നായി അറിയാം എന്നാണ് ഡയാന രാജകുമാരിയുടെ ഒരു ഫോട്ടോ ഇട്ടതിനു ശേഷം കുറിച്ചിരിക്കുന്നത്. ഇതോടെ പുറത്തു വരുന്ന ഗോസിപ്പുകൾക്കൊക്കെ തന്നെ ഭാമ മറുപടി പറയുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത്.

പൊതുവേ ഇത്തരം കാര്യങ്ങളിൽ നായികമാർ മൗനം പാലിക്കാറുണ്ട്. അതുപോലെ മൗനം പാലിക്കുകയാണ് എങ്കിൽ പോലും പ്രേക്ഷകർക്കുള്ള ഒരു മറുപടി നൽകുകയാണോ ഭാമ എന്നാണ് ചിലർ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഈ ഒരു പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്. പലരും ഈ പോസ്റ്റ് കണ്ടുകൊണ്ട് ഇപ്പോൾ ഭാമയോടെ കമന്റുകളിലൂടെ ചോദിക്കുന്നത് വിവാഹമോചിതയായി എന്ന് തന്നെയാണോ പറയാതെ പറയുന്നത് എന്നാണ്. വിവാഹമോചനത്തിന്റെ കാരണം ക്യാപ്ഷനിൽ ഭാമ പറഞ്ഞിരിക്കുന്നത് ആണോ എന്നൊക്കെയാണ്. നല്ലൊരു പുരുഷന് ഒരു സ്ത്രീ മാത്രമേ ആവശ്യമുള്ളൂ എന്ന് ഭാമ പറയുന്നതിന് പല അർത്ഥങ്ങളില്ലേ എന്നും ആളുകൾ ചോദിക്കുന്നു.
Story Highlights: Bhama talkes about her divorce