Entertainment

വർഷങ്ങൾക്ക് ശേഷം മലയാളചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഭാവന എത്തി.|Bhavana arrived at the location of the Malayalam film.|

വർഷങ്ങൾക്ക് ശേഷം മലയാളചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഭാവന എത്തി.|Bhavana arrived at the location of the Malayalam film.|

മലയാളി പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു തിരിച്ചുവരവാണ് നടി ഭാവനയുടെ. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചേക്കേറിയ ഭാവന തന്റെ സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ മൂലമാണ് മലയാളത്തിൽ നിന്ന് ഇടവേള എടുത്തത്. പിന്നീട് മലയാള സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്തുവെങ്കിലും മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും ഭാവനയെ മറക്കാൻ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭാവനയെ മലയാളികൾ ഇഷ്ടപ്പെട്ടിരുന്നു.. സ്വകാര്യജീവിതത്തിൽ ഭാവനയ്ക്ക് ഉണ്ടായ പ്രശ്നങ്ങൾക്കൊപ്പം എന്നും ഭാവനയെ സ്നേഹിക്കുന്നവരും നിന്നു.

. ഇപ്പോൾ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് ഭാവന സജീവമാവുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഷറഫുദ്ദീൻ നായകനായെത്തിയ എന്റെഇക്കാക്കയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും സജീവമാകുന്നത്. മലയാളത്തിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളുടെ തിരക്കിൽ കൂടിയാണ് താരം. ഇതിനിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് പുതിയ ഒരു വീഡിയോയാണ്. കുറെ നാളുകൾക്കു ശേഷം മലയാളം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ഭാവന. ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയ ഭാവനയുടെ ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണിത്. സിനിമയിൽ ഭാവനക്കൊപ്പം ഷറഫുദ്ദീന് നടൻ അശോകനും ഒക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആദിൽ മൈമൂന അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊടുങ്ങല്ലൂരിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ഒരു ചിത്രത്തിൽ ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.ഭദ്രന്റെ ഈഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക.. ഷെയ്ൻ നിഗം ആയിരിക്കും ചിത്രത്തിൽ നായകനായി എത്തുന്നത്.

ചിത്രത്തിൽ ഒരു ജൂതന്റെ വേഷത്തിലാണ് ഷെയ്ൻ. ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് അറിയുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ചിത്രത്തിലേക്ക് മലയാളത്തിൽനിന്നു ഭാവനയും ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട് പ്രകാരം അറിയാൻ സാധിക്കുന്നത്. സുരേഷ് ബാബു ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അതേസമയം ഭാവന പുതിയൊരു ഹ്രസ്വചിത്രത്തിന്റെ തിരക്കിൽ കൂടിയാണ്. ദി സർവൈവൽ എന്ന് ആണ് ഈ ചിത്രത്തിന്റെ പേര്. ഒരു അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. ഇത് ഒരു സ്ത്രീപക്ഷ ചിത്രമാണ് പുറത്തുവരുന്ന സൂചനകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
Story Highlights: Bhavana arrived at the location of the Malayalam film.

Most Popular

To Top