ഷാജി കൈലാസ് ഹൊറർ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ഭാവന. |Bhavana is all set to make a grand comeback with Shaji Kailas horror film. |

ഷാജി കൈലാസ് ഹൊറർ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി ഭാവന. |Bhavana is all set to make a grand comeback with Shaji Kailas horror film. |

ഒരു വലിയ ഇടവേളയ്ക്ക് ശേഷം കടുവ എന്ന ചിത്രത്തിലൂടെ ഷാജി കൈലാസ് ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വലിയ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ അത് ഏറ്റെടുത്തിരുന്നത്. ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങിയ കാപ്പ എന്ന ചിത്രം അതിന്റെയൊരു മകുടോദാഹരണം തന്നെയായിരുന്നു. തനിക്ക് ഇനിയും മികച്ച ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഷാജി കൈലാസ് തെളിയിച്ചു തരികയായിരുന്നു ചെയ്തത്. ഇപ്പോൾ ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് പുതിയൊരു ചിത്രം ചെയ്യുന്നു എന്നാണ് അറിയുന്നത്. ഹണ്ട് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ഈ പോസ്റ്റർ പുറത്ത് ഇറക്കിയത്. ഭാവനയുടെ മുഖം ഉൾപ്പെടുത്തി വേറിട്ട ഒരു രീതിയിലാണ് പോസ്റ്റർ ഉള്ളത്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ സസ്പെൻസിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്നത്. ക്യാമ്പസിലെ പിജി റസിഡന്റ് ഡോക്ടർക്ക് കീർത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. കീർത്തിയുടെ മുന്നിൽ എത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നാണ് അറിയുന്നത്.

തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകരെ ത്രില്ലിങ്ങൽ നിർത്തുന്ന അനുഭവമായിരിക്കും ചിത്രം എന്ന് തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തി വളരെയധികം സ്ത്രീ പ്രാധാന്യത്തോടെയാണ് ഈ ചിത്രം പുറത്തു വരുന്നത് എന്നും അറിയുന്നു. ഭാവനയുടെ ശക്തമായ ഒരു തിരിച്ചുവരവ് തന്നെയായിരിക്കും ഈ ചിത്രം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഏറെ നാളുകളായി മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭാവന ഈ ചിത്രത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്. സംവിധായകന്റെ പേര് ഷാജി കൈലാസ് എന്ന് ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഓരോ സിനിമ ആരാധകനും ചിത്രത്തെ കുറിച്ചുള്ളത്.
Story Highlights: Bhavana is all set to make a grand comeback with Shaji Kailas horror film. |