ഭാവന ഇത്രയും സിമ്പിൾ ആയിരുന്നോ.? കൊട്ടാരക്കരയെ ഇളക്കിമറിച്ചു ഭാവന   

ഭാവന ഇത്രയും സിമ്പിൾ ആയിരുന്നോ.? കൊട്ടാരക്കരയെ ഇളക്കിമറിച്ചു ഭാവന   

കഴിഞ്ഞ ദിവസമായിരുന്നു ഭാവന കൊട്ടാരക്കരയിൽ ഇളക്കിമറിച്ചു കൊണ്ട് ഒരു ഉദ്ഘാടനത്തിനെത്തിയത്.  ഉദ്ഘാടനത്തിനെത്തിയ ഭാവനയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എല്ലാവരോടും വളരെ സന്തോഷത്തോടെ സംസാരിക്കുന്ന ഭാവനയുടെ  വീഡിയോ ആണ് കാണാൻ സാധിക്കുന്നത്. ഈ സ്ഥാപനം ഒരുപാട് നാൾ ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ഈ കൊടുംചൂടിലും തന്നെ കാണാൻ ഇവിടെ എത്തിയവരോട് സ്നേഹം മാത്രമാണ് എനിക്ക് പകരാൻ ഉള്ളത് എന്നുമായിരുന്നു പറഞ്ഞത്. 

എല്ലാവരോടും തനിക്ക് വല്ലാത്ത സ്നേഹം തോന്നുന്നുണ്ട്. നിങ്ങളെല്ലാവരും ഈ ചൂടിൻറെ ഇടയിലും തന്നെ കാണാൻ വേണ്ടി ഇവിടെ വന്നല്ലോ. അത് വലിയ കാര്യമായി തന്നെയാണ് തനിക്ക് തോന്നുന്നത്. വളരെ സുന്ദരിയായിരുന്നു ഭാവനയിരുന്നതും നിരവധി ആളുകളാണ് അവരെ കാണാൻ വേണ്ടി വേനലിലും അവിടേക്ക് ഓടിയെത്തിയത് . എല്ലാരോടും  സ്നേഹത്തോടെ സംസാരിക്കുകയും എല്ലാവർക്കുമൊപ്പം സെൽഫി എടുക്കുകയും ഒക്കെ ചെയ്താണ് താരം മടങ്ങിയത്. സാധാരണ താരങ്ങളൊക്കെ ചെയ്യുന്നതിനും ഉപരിയായി ആരൊക്കെ ഫോൺ നീട്ടിയാലും അത് വാങ്ങി സെൽഫി എടുക്കാൻ ഉണ്ടായിരുന്നു ഭാവന.

 വളരെ പെട്ടെന്ന് തന്നെ താരത്തിൻറെ ഈ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. എല്ലാവരോടും എത്ര മാന്യമായി ആണ് താരം ഇടപെട്ടത് എന്നായിരുന്നു അവിടെ കൂടിയിരുന്ന എല്ലാ ആളുകളും പറഞ്ഞിരുന്നത്. ക്യാമറയെ മുഴുവൻ സാക്ഷിനിർത്തി സംസാരിക്കുകയും ചെയ്തിരുന്നു. 

Leave a Comment

Your email address will not be published.

Scroll to Top