വീണ്ടും മലയാളത്തിലേക്ക് ഭാവന, ചിത്രത്തിൻറെ പോസ്റ്റർ പങ്കുവച്ചു മമ്മൂട്ടി,

മലയാള സിനിമയിലേക്ക് വീണ്ടും ഒരിടവേളയ്ക്കുശേഷം ഭാവന കടന്നുവരികയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

മലയാള സിനിമയുടെ ഒരു വലിയ കാത്തിരിപ്പിന്റെ ദിനം തന്നെയായിരിക്കും എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഭാവന നായികയായെത്തുന്ന പുതിയ ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മമ്മൂട്ടിയാണ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നത്. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത് ,ൻറെക്കാക്കയ്ക്ക് ഒരുപ്രേമംഉണ്ടാർന്നുന്നു ആണ് സിനിമയുടെ പേര്.

ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാക്കി കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രം സംവിധാനം ചെയ്യുന്നത് അബ്ദുൾ മൈമൂന അഷ്റഫ് ആണ്. നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് റെനീഷ് അബ്ദുൽഖാദർ. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെ വരാൻ തുടങ്ങുന്നത്. താൻ മലയാളസിനിമയിലേക്ക് വൈകാതെ തന്നെ തിരികെ വരുമെന്നും മലയാളത്തിലെ ഒരു സ്ക്രിപ്റ്റ് തനിക്ക് ഇഷ്ടം ആയിട്ടുണ്ട് എന്നും കഴിഞ്ഞ വനിതാദിനത്തിൽ ഭാവന പറഞ്ഞിരുന്നു.

മലയാളത്തിലേക്ക് ഇതിനുമുൻപും ഒരുപാട് ഓഫറുകൾ വന്നിരുന്നു എന്നും പൃഥ്വിരാജും ഷാജി കൈലാസും അടക്കമുള്ളവർ തന്നെ സിനിമയിലേക്ക് വിളിച്ചിരുന്നു എന്നും എന്നാൽ മാനസികമായി മലയാളത്തിൽ പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാലാണ് താൻ മാറിനിന്നത് എന്നൊക്കെയായിരുന്നു ഭാവന പറഞ്ഞത്. മലയാളത്തിലേക്ക് സജീവമാകാൻ തീരുമാനിക്കുകയാണ് എന്നും മലയാളത്തിൽ ഒരു പുതിയ കഥ കേട്ടിട്ടുണ്ട് എന്നും അത് ഇഷ്ടമാവുകയും ചെയ്തു.

ഉടനെതന്നെ മലയാളസിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നായിരുന്നു പറഞ്ഞത്. ആ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സത്യം ആയിരിക്കുകയാണ്. ഇനി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമോ മലയാളസിനിമയിലേക്ക് ഭാവനയെത്താൻ എന്ന ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് കൊണ്ടാണ് ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

Leave a Comment