Entertainment

സിനിമ മേഖലയിലുള്ളവർക്ക് എല്ലാർക്കും ഇത് അറിയാം പക്ഷേ ആരും ഇത് സമ്മതിച്ചു തരണമെന്നില്ല, തന്റെ അവസ്ഥയെ കുറിച്ച് ഭാവന.|Bhavana talks about her condition

സിനിമ മേഖലയിലുള്ളവർക്ക് എല്ലാർക്കും ഇത് അറിയാം പക്ഷേ ആരും ഇത് സമ്മതിച്ചു തരണമെന്നില്ല, തന്റെ അവസ്ഥയെ കുറിച്ച് ഭാവന.|Bhavana talks about her condition

കഴിഞ്ഞ ദിവസമായിരുന്നു ദുബായിൽ ഗോൾഡ് വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ വസ്ത്രധാരണത്തെ ചൊല്ലിയുള്ള വലിയ തോതിലുള്ള പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുന്നത്. ഇതിന് പ്രതികരണവുമായി ഭാവന തന്നെ നേരിട്ട് എത്തുകയും ചെയ്തിരുന്നു. എല്ലാം മറന്നു ജീവിക്കുകയാണ് താനിപ്പോൾ തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിക്കുക ആണ്. വീണ്ടും തന്നെ ഇരുട്ടിലേക്ക് തള്ളിയിടാൻ ആണ് ചിലർക്ക് താല്പര്യം. താൻ എന്തു ചെയ്താലും അതിൽ വിമർശനം കണ്ടെത്താൻ ശ്രമിക്കുന്ന ചില ആളുകളാണ് ചുറ്റുമുള്ളത്.

അതിൽ നിന്നും അവർക്ക് സന്തോഷം ലഭിക്കുന്നുണ്ട് എന്നത് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് താൻ ഒന്നും പറയാതെ ഇരിക്കുന്നത്. സുഹൃത്തുക്കൾക്കും തന്റെ ഭർത്താവിനും കുടുംബത്തിനും ഒക്കെ തന്നെ അറിയാം. മറ്റാരെയും തനിക്ക് ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നും ഭാവന തന്നെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ റിപ്പോർട്ടർ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ഭാവന തന്നെ ഈ കാര്യത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭാവനയുടെ ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അവസ്ഥയെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ തന്നെ ഭാവന ഇതിൽ പറയുന്നുണ്ട്.

ആദ്യത്തെ രണ്ടുദിവസം ഒന്നും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പിന്നെയാണ്. ഇത് വൈറൽ ആയി മാറിയത് പിന്നീട് ഇക്കാര്യത്തെക്കുറിച്ച് ആയി സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നത്. അതിന് കാണുകയും ചെയ്തു. ആദ്യമൊക്കെ താൻ വലിയ രീതിയിൽ ഒന്നും സംസാരിച്ചില്ല. എന്നാൽ സൈബർ ആക്രമണം നേരിടുന്ന ആളുകൾക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളും ഇല്ലാത്ത റോബോട്ട് ഒന്നുമല്ലല്ലോ. എത്രയോ ആൾക്കാർ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ മൂലം മാനസികമായി തളർന്നു പോകുന്നുണ്ട്.

ഒരു കൂട്ടം ആൾക്കാരുടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ട് ആക്രമിക്കുന്ന അവസ്ഥയുണ്ട്. കൊട്ടേഷൻ കൊടുത്ത് അറ്റാക്ക് ചെയ്യുന്നതിന് പണം നൽകും. സിനിമ മേഖലയിലുള്ളവർക്ക് എല്ലാർക്കും ഇത് അറിയാം പക്ഷേ ആരും ഇത് സമ്മതിച്ചു തരണമെന്നില്ല എന്നാണ് ഭാവന ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.
Story Highlights: Bhavana talks about her condition

സിനിമ മേഖലയിലുള്ളവർക്ക് എല്ലാർക്കും ഇത് അറിയാം പക്ഷേ ആരും ഇത് സമ്മതിച്ചു തരണമെന്നില്ല, തന്റെ അവസ്ഥയെ കുറിച്ച് ഭാവന.|Bhavana talks about her condition

Most Popular

To Top