വിനായകനെ അഭിനന്ദിച്ചു ഭാവന..!വാക്കുകൾ ഇങ്ങനെ..

വിനായകനെ അഭിനന്ദിച്ചു ഭാവന..!വാക്കുകൾ ഇങ്ങനെ..

വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നവ്യാനായർ തിരികെ വരുന്ന ചിത്രമാണ് ഒരുത്തി എന്ന ചിത്രം. ചിത്രം കണ്ടതിനു ശേഷം പലരും നവ്യാ നായർക്ക് അഭിനന്ദന പ്രവാഹവും ആയി എത്തിയിരുന്നു. അക്കൂട്ടത്തിൽ നടി ഭാവനയും ഉണ്ടായിരുന്നു. ഭാവനയും ചിത്രം കണ്ടതിനു ശേഷം മികച്ച അഭിപ്രായങ്ങൾ ആയിരുന്നു പറഞ്ഞത്. ഭാവന പറഞ്ഞത് ഇങ്ങനെയാണ്. എന്തൊരു തിരിച്ചുവരവാണ് നവ്യ ഇത്.

നിനക്ക് സിനിമയിൽ ഉള്ള സ്ഥാനം നീ ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു തിരിച്ചുവരവ് ലഭിച്ചത് മികച്ചതായിരുന്നു. അതുപോലെ തന്നെ ചിത്രത്തിൻറെ സംവിധായകനെയും ചിത്രത്തിലഭിനയിച്ച വിനായകനെയും ഒക്കെ അഭിനന്ദിച്ചിരുന്നു ഭാവന. സൈജു കുറുപ്പിനെയും വിനായകനെയും അഭിനന്ദിക്കാതിരിക്കാൻ തരമില്ലെന്നാണ് ഭാവന പറഞ്ഞത്. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു അവരും കാഴ്ചവെച്ചത്.

തീർച്ചയായും ഓരോ സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രമാണ് ഒരുത്തി എന്നും ഭാവന പറഞ്ഞു. മറുപടിയായി നവ്യയും എത്തി ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിന് കാത്തിരിക്കുകയാണ് താനെന്ന് പറഞ്ഞു. ഭാവന മാത്രമല്ല മഞ്ജുവാര്യർ അങ്ങനെ ഒരുപാട് ആളുകൾ ആണ് ചിത്രത്തിന് മികച്ച രീതിയിലുള്ള അഭിപ്രായങ്ങളുമായി എത്തിയത്. ആരാധകരെല്ലാം അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സാധാരണയായി ഒരു സ്ത്രീയുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില അനുഭവങ്ങളായിരുന്നു ഒരുത്തി എന്ന ചിത്രത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ചിത്രത്തിൻറെ രണ്ടാം ഭാഗവും ഇറങ്ങുന്നുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഡിസംബർ ആയിരിക്കും ചിത്രത്തിലെ രണ്ടാം ഭാഗത്തിലെ ഷൂട്ടിങ് ആരംഭിക്കുന്നതെന്നും.. വിനായകൻ,നവ്യാനായർ,സൈജു കുറുപ്പ് എന്നിവർ ചിത്രത്തിലുണ്ടാകും എന്നുമൊക്കെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ആരാധകരെല്ലാം കാത്തിരിക്കുകയാണ് ചിത്രത്തിലെ രണ്ടാം ഭാഗത്തിന് വേണ്ടിയും. അത്രയ്ക്ക് മികച്ച പ്രമേയത്തിലായിരുന്നു ചിത്രമൊരുങ്ങുന്നത്. എല്ലാവരും ഒരേ പോലെ തന്നെ ചിത്രം ഏറ്റെടുക്കുക ആയിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top