മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവ്വം എന്ന ചിത്രം മമ്മൂട്ടിയുടെ ഒരു വമ്പൻ തിരിച്ചുവരവാണ്.

മികച്ച ചിത്രം എന്ന് സിനിമ മേഖലയിൽ എല്ലാവരും ഒരുപോലെ വിധിയെഴുതിയ ചിത്രമായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഒരു പൊൻതൂവൽ തന്നെയാണ് ഭീഷ്മപർവ്വം എന്ന ചിത്രം എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. 50 കോടി കളക്ഷൻ പിന്നീട്ട ഈ ചിത്രം ഇതുവരെയുള്ള കളക്ഷനുകൾ പരിശോധിക്കുമ്പോൾ ആഗോള കളക്ഷനിൽ ദൃശ്യം എന്ന ചിത്രത്തിൻറെ റെക്കോർഡ് പോലും മറികടന്നാണ് ഇപ്പോൾ മുന്നോട്ടു കുതിക്കുന്നത്. മലയാളത്തിൽ ആദ്യമായ് 50 കോടി കളക്ഷൻ നേടിയ ചിത്രം ദൃശ്യമായിരുന്നു,. മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച് കൈകോർത്ത ചിത്രമായിരുന്നു.

ദൃശ്യം എന്ന ചിത്രത്തിലെ കേരള കളക്ഷൻ 44 കോടിയായിരുന്നു. ആഗോള കളക്ഷൻ ആയി പറഞ്ഞത് 66 കോടി ആണ്. ഇപ്പോൾ ഭീഷ്മപർവ്വം ആഗോള കളക്ഷനിൽ ദൃശ്യത്തെ മറികടന്നു എന്ന വാർത്തയാണ് പുതുതായി അറിയാൻ സാധിച്ചിരിക്കുന്നത്. കേരള കളക്ഷനിൽ 36 കോടി നേടിയ ഭീഷ്മപർവ്വം 30 കോടിയോളം ആണ് ഔട്ട് ഓഫ് ഇന്ത്യ ആയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റുകളിൽ നിന്നായി നേടിയ ലിസ്റ്റുകൾ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി, പ്രേമം, ടു കൺട്രീസ് , പുലിമുരുകൻ എന്നീ ചിത്രങ്ങളിലൂടെ റെക്കോർഡുകളാണ് ഭീഷ്മപർവ്വത്തിന്റെ മുൻപിൽ നിലനിൽക്കുന്നത്.

ഇവകൂടി കടക്കുകയാണ് എന്നുണ്ടെങ്കിൽ ഭീഷ്മപര്വ്വം ആയിരിക്കും മലയാളത്തിലെ ഏറ്റവും കൂടുതൽ റെക്കോർഡുകൾ നേടിയ ചിത്രം എന്ന് പറയാം. അതോടൊപ്പം തന്നെ എന്ന് നിൻറെ മൊയ്തീൻ, ഒപ്പം, ടൂ കണ്ട്രീസ്, ഓടിയൻ ,ഞാൻ പ്രകാശൻ ,ഹൃദയം എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും 50 കോടിക്കു മുകളിൽ തന്നെ ആഗോള കുതിപ്പ് നേടിയിട്ടുള്ള മറ്റു പ്രധാന ചിത്രങ്ങൾ. അമൽ നീരദ് നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രം എന്ന പ്രത്യേകതയായിരുന്നു ഭീഷ്മയ്ക്ക് കൂടുതൽ. ആരാധകർക്കിടയിൽ ഒരു തരംഗം സൃഷ്ടിക്കുവാൻ സാധിച്ചു, അതുപോലെതന്നെ മമ്മൂട്ടിയുടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയായിരുന്നു ചിത്രം. താരനിബിഡമായ ചിത്രമായിരുന്നു. ഷൈൻ ടോം ചാക്കോ, സൗബിൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ മമ്മൂട്ടിക്കൊപ്പം തന്നെ ആളുകൾ എടുത്തുപറയുന്നു.