Entertainment

ചാമ്പിക്കോ..! അഭയകേന്ദ്രത്തിനും തരംഗം ആയി ഭീഷ്മപർവം..!

ചാമ്പിക്കോ..! അഭയകേന്ദ്രത്തിനും തരംഗം ആയി ഭീഷ്മപർവം..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം വലിയ വിജയമായിരുന്നു നേടിയത്. ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും എല്ലാം വലിയതോതിൽ തന്നെ ആരാധകരുടെ ഹൃദയത്തിലേക്ക് ചെക്കറുകയും ചെയ്തു. അത്തരത്തിൽ ഒരു രംഗമാണ് മമ്മൂട്ടിയുടെ മൈക്കിൾ എന്ന നായക കഥാപാത്രത്തിന് ഒപ്പം കുടുംബ ഫോട്ടോ എടുക്കുന്ന ചിത്രം. ചിത്രത്തിൽ പറയുന്ന ചാമ്പിക്കൊ എന്ന ഡയലോഗ് അത് വളരെ പെട്ടെന്ന് തന്നെ വൈറൽ ആകുകയും ചെയ്തിരുന്നു. ആ ഫോട്ടോ പോസ്റ്റ് ഡയലോഗ് ഒക്കെ ആണ് ഇപ്പോൾ ട്രെൻഡിങ്. ഇപ്പോൾ ആ ഡയലോഗിൽ ഒട്ടേറെ വീഡിയോകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. അതിലൊരെണ്ണം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്.

വീഡിയോയുമായി കൊച്ചി അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വളരെയധികം മാനസിക വെല്ലുവിളികൾക്ക് ഇടയിലും ജീവിതം പച്ചപിടിപ്പിക്കുന്നവരാണ്. അന്തേവാസികൾ അവർക്ക് വേണ്ട ഈ വീഡിയോ തയ്യാറാക്കിയത് ബിനോയ് ബ്രദർ ആണ്. അദ്ദേഹം പറയുന്ന വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നു. പിള്ളേരുടെ എന്തെങ്കിലും എഴുതണമെന്ന് കുറേക്കാലം ആയുള്ള ആലോചനയാണ്. എന്നും അങ്ങനെയാണ്. കൊത്തലോങ്ങ്‌ ഫാമിലി എന്ന ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മാനസിക വൈകല്യമുള്ള 40 പേരാണ് അവിടെ ഉള്ളത്. ചാനൽ തുടങ്ങി കഴിഞ്ഞാൽ ആണ് എല്ലാവരും ഒന്ന് ആക്ടീവ് ആയത്.

ഭീഷ്മപർവ്വം ട്രെയിലർ കണ്ടപ്പോഴാണ് ആ വീഡിയോ ചെയ്യാനുള്ള ഒരു ആശയം കിട്ടിയത്. അവർക്ക് എല്ലാവർക്കും ഇഷ്ടമായി. ഇടിപടമാനിഷ്ടം. മോഹൻലാൽ മമ്മൂട്ടി വിജയചിത്രങ്ങളിലേ ഇടി കാണാനാണ് അവർക്ക് താല്പര്യം എന്നുമൊക്കെയാണ്. ഇതുപോലെയുള്ള വീഡിയോ ഒക്കെ ചെയ്താൽ മതിയെന്ന് പറഞ്ഞു കൊടുത്ത ചെയ്തതാണെങ്കിലും നമുക്ക് ഇവിടെ കാണുന്ന ഒരു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Popular

To Top