ഇതൊരു ഒന്നൊന്നര പോളി പൊളിക്കും.!മാസ്സ് ട്രൈലെറുമായി ഭീഷ്മ പർവ്വം; വീഡിയോ കാണാം..!

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവം എന്ന ചിത്രം.

അർദ്ധരാത്രിയിൽ ആയിരുന്നു ചിത്രത്തിലെ ട്രെയിലർ റിലീസ് ചെയ്തിരുന്നത്. വലിയ പ്രതീക്ഷയോടെ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ഭീഷ്മപർവ്വം. അർദ്ധരാത്രിയിൽ ട്രെയിലർ റിലീസ് ചെയ്തപ്പോൾ പോലും ലക്ഷങ്ങൾ ആയിരുന്നു അത് കണ്ടിരുന്നത്.. അത്രത്തോളം ആരാധകരാണ് മമ്മൂട്ടിക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ ആർക്കും വലിയ പാട് ഒന്നുമില്ല. വലിയ സ്വീകാര്യതയൊടെയായിരുന്നു മമ്മൂട്ടിയുടെ ഒഫീഷ്യൽ ട്രെയിലർ എല്ലാവരും ഏറ്റെടുത്തത്.

അമൽനീരദിൻറെ ഒരു ഒരു ചിത്രമെന്നത് തന്നെ ആളുകൾക്കിടയിൽ വലിയതോതിൽ തന്നെ ശ്രദ്ധനേടുന്ന കാര്യമാണ്. അതിൽ മമ്മൂട്ടി എത്തുമ്പോൾ അമൽനീരദ് എങ്ങനെയായിരിക്കും മമ്മൂട്ടിയെ പ്രസൻറ് ചെയ്യുക എന്ന് ആളുകൾക് ഒരു സംശയമുണ്ട്. അതുകൊണ്ടു തന്നെ ആരാധകരെല്ലാം അത് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ട്രെയിലറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഏറ്റവും കൂടുതൽ ആളുകളെ നൊമ്പരപ്പെടുത്തിയതുമായ ഒരു രംഗം നെടുമുടിവേണുവും കെപിഎസി ലളിതയും ഒരേ സ്ക്രീനിലെത്തുന്ന രംഗമാണ്. ഈ രംഗം കണ്ട് എല്ലാവരും ഒരുപോലെ വേദനിച്ചു എന്ന് പറയുന്നതാണ് സത്യം.

രണ്ട് മഹാപ്രതിഭകളും ഇനിയില്ല. ഈ ലോകത്തു നിന്നും വിടപറഞ്ഞ രണ്ടുപേരെ ഒരുമിച്ച് ഒരു സ്പേസിൽ കണ്ടപ്പോൾ ആളുകൾ വേദനിച്ചിരുന്നു. അതോടൊപ്പം വല്ലാത്ത സന്തോഷവും. നൊമ്പരവും സന്തോഷവും ഒരുപോലെ തോന്നിയ നിമിഷമായിരുന്നു അത്.. ഇനി ഒരിക്കലും രണ്ടുപേരെയും ഇതുപോലെ സ്ക്രീനിൽ കാണുവാൻ സാധിക്കില്ല എന്ന് നൊമ്പരത്തിൻ ഒപ്പം അവരെ ഒരുമിച്ചു കണ്ട സന്തോഷവും ഉണ്ടായിരുന്നു.. ഏറ്റവും കൂടുതൽ ആളുകൾ ചർച്ചചെയ്യുന്നതും ഈ ഒരു രംഗത്തെ പറ്റി തന്നെയായിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top