കെവിനും നീനുവിനും സമർപ്പണം അറിയിച്ചു ഭീഷ്മപർവം.അവരുടെ അനുഗ്രഹം ആണോ ഈ വിജയം.?

ദുരഭിമാനക്കൊലയുടെ പേരിൽ തൻറെ പ്രണയത്തെ നഷ്ടപ്പെട്ടവൾ ആണ് നീനു.

നമ്മളെല്ലാവരും നീനുവിന്റെയും കെവിന്റെയും കഥ ഒരു വേദനയോടെ മാത്രമാണ് കേട്ടത്. ഭീഷ്മപർവ്വം സിനിമ ഇവർക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രൂരമായ ദുരഭിമാനക്കൊല ഇരയായ രണ്ടുപേർക്കു വേണ്ടി ഇവർക്ക് സമർപ്പണം നൽകിയാണ് ഭീഷ്മപര്വ്വം ആരംഭിക്കുന്നത് പോലും.

2018 നായിരുന്നു കെവിൻ കൊല്ലപ്പെടുന്നത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ആണ് ദളിത് വിഭാഗത്തിൽ പെട്ട കെവിനെ നീനുവിന്റെ വീട്ടുകാർ നിഷ്കരുണം കൊലപ്പെടുത്തിയത്.നീനുവിന്റെ അച്ഛനെയും സഹോദരനെയും കേസിൽ പ്രതി ചേർത്തിരുന്നു എങ്കിലും പണത്തിൻറെ സ്വാധീനം കൊണ്ട് കോടതി അവരെ വെറുതെ വിടുകയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രമായ ഭീഷ്മപർവ്വം വിജയകരമായി പ്രദർശനം തുടരുന്ന ഈ വേളയിൽ, അവരെ ഓർക്കാനുള്ള സംവിധായകൻറെ മനസ്സിനെയാണ് എല്ലാവരും പ്രത്യേകം എടുത്തു പറയുന്നത്.

ചിത്രം ഇതിനോടകം തന്നെ മികച്ച പ്രതികരണത്തോടെ ആണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഒരു പൊൻതൂവൽ ആയിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. മമ്മൂട്ടിക്കൊപ്പം തന്നെ ഷൈൻ ടോം ചാക്കോ മികച്ച പ്രകടനം കാഴ്ച ചിത്രത്തിൽ കാഴ്ച വച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോയുടെ അഴിഞ്ഞാട്ടം ആയിരുന്നു കാണാൻ സാധിച്ചത് എന്നാണ് എല്ലാവരും പറയുന്നത്. കുറുപ്പ് എന്ന ചിത്രത്തിനുശേഷം മലയാളികൾ ഏറ്റവും കൂടുതൽ ഷൈൻ ടോം ചാക്കോയെയും മികച്ച കഥാപാത്രത്തിൽ കണ്ടതും ഈ ചിത്രത്തിൽ തന്നെയായിരിക്കും.

മലയാള സിനിമയുടെ ഒരു മുതൽക്കൂട്ട് തന്നെയാണ് അദ്ദേഹം എന്ന് എടുത്തു പറയേണ്ടിരിക്കുന്നു.
അമൽ നീരദ് എടുത്ത ചിത്രം മോശം ആകില്ല എന്ന് ആരാധകർക്ക് ഉണ്ടായിരുന്നു. കാരണം അത്രത്തോളം മികച്ച ചിത്രങ്ങൾ മാത്രമേ അദ്ദേഹം ചെയ്യാറുള്ളു. ബിഗ് ബി എന്ന ചിത്രം ആരാധകർക്ക് സമ്മാനിച്ച പ്രതീക്ഷയുടെ ഒരു നിറം പോലും കുറയ്ക്കാതെ വർദ്ധിപ്പിച്ചു കൊണ്ട് ആണ് ഈ ചിത്രം പ്രദർശന വിജയം നേടുന്നത്. മലയാളികളെല്ലാം ഇഷ്ടപ്പെട്ട് ഏറ്റെടുത്തിരിക്കുകയാണ് ഭീഷ്മപർവ്വം. ആദ്യദിവസം തന്നെ റെക്കോർഡ് തകർത്ത് കളക്ഷനുമായി ആണ് ചിത്രം മുന്നേറുന്നത്.

Leave a Comment

Your email address will not be published.

Scroll to Top