ഒടിയനെ മലർത്തി അടിച്ചു ഭീഷ്മപർവം. ആദ്യ ദിനത്തിൽ 3.67കോടി റെക്കോർഡ് കളക്ഷൻ !

മ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മപർവം. വലിയ റെക്കോർഡ് ആദ്യ ദിവസം തന്നെ ചിത്രം കൈവരിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ആദ്യ ദിനത്തിൽ തന്നെ 3.67 കോടി റെക്കോർഡ് കളക്ഷൻ ആണ് ഭീഷ്മപർവ്വം നേടിയിരിക്കുന്നത്. കോവിഡ് ശേഷം 100% പ്രവേശന അനുമതി നേടിയ ചിത്രം കൂടിയാണ് ഭീഷ്മപർവം എന്നൊരു പ്രത്യേകതയും ചിത്രത്തിലുണ്ട്. ഭീഷ്മപർവം അക്ഷരാർത്ഥത്തിൽ തിയേറ്ററുകൾ ഉത്സവപ്പറമ്പ് ആക്കുകയായിരുന്നു എന്നതാണ് സത്യം. രാവിലെ മുതൽ ഗംഭീര അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിന് വന്നുതുടങ്ങിയത്. ആളുകളുടെ എണ്ണം വലിയതോതിൽ ഇരട്ടിക്കുന്നത് കാണാൻ സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ പ്രമുഖ കളക്ഷൻ ട്രാക്കഴ്‌സ് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചത് ഭീഷ്മപർവ്വം മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി എന്നാണ്. മോഹൻലാൽ ചിത്രമായ ഒടിയൻ ആയിരുന്നു നേരത്തെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് നേടിയത്. എന്നാൽ അതിനേക്കാൾ കൂടുതൽ റെക്കോർഡുമായി ഇപ്പോൾ ഭീഷ്മപർവ്വം നിലനിൽക്കുന്നത്. കണക്ക് പ്രകാരം 1139 ഷോകളിൽ നിന്നും 74% ആദ്യദിനം നേടി മൂന്ന് കോടി 67 ലക്ഷം രൂപ. ഒടിയൻ നേടിയത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷം രൂപയാണ്.

ഒടിയൻ കളക്ഷൻ റെക്കോർഡ് മറികടന്നു കൊണ്ടാണ് തിയേറ്ററുകളിൽ ആദ്യദിനം തന്നെ ഭീഷ്മ കുതിച്ചുയരുന്നത്.ഏറ്റവും മികച്ച കേരളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകളിൽ ഭീഷമയാണ് ഇപ്പോൾ ഒന്നാംഘട്ടത്തിൽ എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച പ്രതികരണം ആണ് എവിടെ നിന്നും ലഭിക്കുന്നത്.

സെക്കൻഡ് ഷോയ്ക്ക് ശേഷം തന്നെ രാത്രി ഏറെ വൈകി പോലും സ്പെഷ്യൽ തേർഡ് ഷോയും പ്രദർശിപ്പിച്ചിരുന്നത് അറിയുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമൽ നീരദു മമ്മൂട്ടിയും കൈകോർത്തപ്പോൾ എത്തിയത് ഒരു ഒന്നര ചിത്രം തന്നെയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Comment