ഇനി കെജിഎഫിനേക്കാൾ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും, വിമർശിച്ചവന് കിടിലൻ മറുപടിയായി മാല പാർവതി.

ഇനി കെജിഎഫിനേക്കാൾ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും, വിമർശിച്ചവന് കിടിലൻ മറുപടിയായി മാല പാർവതി.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി മികച്ച പ്രകടനം കാഴ്ചവെച്ച അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രം തിയേറ്ററുകൾ ഉത്സവപറമ്പ് ആക്കിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി മാത്രമല്ല ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ എല്ലാം മികച്ച പ്രകടനങ്ങൾ ആണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം തന്നെ നെടുമുടി വേണു, കെ പി എസ് ലളിത തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ നടി മാലാ പാർവ്വതി അവതരിപ്പിച്ചത്

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു. ഭീഷ്മപർവ്വം തീം സോങ് രണ്ടു ദിവസം മുൻപ് അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തു. ഈ പാട്ടിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ലഭിച്ച കമന്റിന് മാലാ പാർവതി നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം തരംഗം തീർക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഈ ഒരു ഐറ്റം വരുവോളം തള്ളി മറച്ചോ കേട്ടോ അത് കഴിഞ്ഞ് ഇത്തിരി കുറയ്ക്കാൻ നോക്കണമെന്നാണ് ഒരാൾ കമൻറ് ചെയ്തിരുന്നത്.

ഇതിന് മാല പാർവതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഒരു കാര്യം പറഞ്ഞോട്ടെ കോമഡി ആയിട്ട് ഇട്ടാൽ മതി, വരുമ്പോൾ അത് വേറെ ആൾക്കാരുടെ ആണെന്നും അതിൽ നിങ്ങൾക്കൊന്നും ഒരു കാര്യവുമില്ല എന്നാണല്ലോ ഈ മെസ്സേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷെ ഒരു തിരുത്തുണ്ട് കെജിഎഫ് എനിക്ക് തള്ളി മറിക്കാൻ കഴിയും. കാരണം കെജിഫ് മലയാളത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് എൻറെ ശബ്ദം ആണ് കൊടുത്തിരിക്കുന്നത്.

അതുകൊണ്ട് ഇനി പേടിപ്പിക്കരുത് എന്നല്ല ഇനി കെജിഎഫിനേക്കാൾ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും കാരണം ആ പടം ഒരു പടമാണ് എന്നായിരുന്നു മാലാ പാർവതി നൽകിയ മറുപടി. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top