ബിഗ് ബോസ് ഫൈവിൽ ഇവരൊക്കെയോ..? ബിഗ്ബോസ് 5 ലിസ്റ്റ് പുറത്ത് |Bigboss 5 season prediction list

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഓരോ വട്ടവും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശക്തരായ മത്സരാർത്ഥികളാണ് എത്തുന്നത്. ബിഗ് ബോസിന്റെ അഞ്ചാം സീസൺ തുടങ്ങാനുള്ള സമയം അടുത്തിരിക്കുകയാണ്. അഞ്ചാം സീസണിൽ ആരൊക്കെ ആയിരിക്കും മത്സരാർത്ഥികളായി എത്തുക എന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്ന കാര്യം. അഞ്ചാം സീസണിലും മോഹൻലാൽ തന്നെ ആയിരിക്കും അവതാരകൻ എന്നാണ് അറിയുന്നത്. മുംബൈയിലെ സെറ്റിൽ ആയിരിക്കും ചിലപ്പോൾ ഈ സീസൺ നടക്കുക എന്നതും ഒരു ശ്രദ്ധ നേടുന്ന കാര്യമാണ്.

ഈ വട്ടം ആരൊക്കെയായിരിക്കും ബിഗ് ബോസിൽ എത്തുക എന്ന ചില പ്രഡിക്ഷൻ ലിസ്റ്റുകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിലേക്ക് എത്താനുള്ള മത്സരാർത്ഥികളുടെ സാധ്യതയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുൻ ബിഗ്ബോസ് താരം റോബിന്റെ പ്രതിശ്രുത വധുവും നടിയുമായ ആരതി പോടി ബിഗ് ബോസിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇത് വ്യക്തമല്ല.

അതുപോലെ തന്നെ സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയനായ നടൻ ബിനീഷ് ബാസ്റ്റിനും ബിഗ് ബോസിലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നടിയും സാമൂഹിക പ്രവർത്തകയും ആയ സീമാ ജീ നായരുടെ പേരാണ് മറ്റൊരു പേരായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമേ തന്നെ കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും മുൻപിൽ നിൽക്കുന്ന ഒരു വ്യക്തി കൂടിയാണ് സീമാ
ജീ നായർ.

യൂട്യൂബ് ചാനൽ അവതാരികയായ വീണ മുകുന്ദനും ബിഗ് ബോസിൽ ഉണ്ടാവുമെന്നാണ് അറിയാൻ സാധിക്കുന്നത്.

അതുപോലെ തന്നെ നടിയും അവതാരികയുമായി ജുവൽ മേരിയുടെ പേരും വരുന്നുണ്ട്. യൂട്യൂബറും നടനുമായ കൃഷ്ണകുമാറും ഒരുപക്ഷേ ബിഗ്ബോസിൽ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

ടെലിവിഷൻ താരങ്ങളായ ചിലരുടെ പേരും വരുന്നുണ്ട്. അതിൽ അരുൺ രാഘവ്, അപ്സര, ശ്രീവിദ്യ, സാജൻ സൂര്യ, അമ്പിളി ദേവി, ബിനു അടിമാലി, അൻഷിദ, മഞ്ജുപിള്ള, മീനാക്ഷി, ശരണ്യ മോഹൻ തുടങ്ങിയ പേരുകളും പുറത്തു വരുന്നു.
Story Highlights: Bigboss 5 season prediction list