തൂങ്ങി ചാകാൻ സുഹൃത്ത് പറഞ്ഞു. ബിഗ് ബോസ് ആദ്യ വേദിയിൽ തന്നെ പൊട്ടികരഞ്ഞു നിമിഷ.

തൂങ്ങി ചാകാൻ സുഹൃത്ത് പറഞ്ഞു. ബിഗ് ബോസ് ആദ്യ വേദിയിൽ തന്നെ പൊട്ടികരഞ്ഞു നിമിഷ.

നിരവധി ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. മോഹൻലാലാണ് അവതാരകൻ എന്നതുകൊണ്ടു തന്നെ ആരാധകരേറെയാണ്. വ്യത്യസ്തരായ 17 മത്സരാർത്ഥികളും ആയാണ് നാലാം സീസൺ ആരംഭിച്ചിരിക്കുന്നത്. പരിപാടിയിലെത്തിയവരെ കുറിച്ച് വിശദമായി തന്നെ ഇന്നലെ മോഹൻലാൽ വേദിയിൽ പറയുകയും ചെയ്തിരുന്നു. അത്തരത്തിൽ ശ്രദ്ധേയമായ ഒരു താരമാണ് നടിയും മോഡലുമായ നിമിഷ. മിസ് കേരള 2021 മത്സരത്തിലെ മത്സരാർഥി കൂടിയായ നിമിഷ ഇപ്പോൾ നിയമം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. ഇതിനിടയിലാണ് ബിഗ്ബോസിൽ എത്തുന്നത്.

തൻറെ ജീവിതത്തിലെ ചില തീരുമാനങ്ങൾ കാരണം മാറിയ സംഭവങ്ങളെക്കുറിച്ച് നിമിഷ അവതാരകനായ മോഹൻലാലിനോട് തുറന്നു പറഞ്ഞിരുന്നു. മോഡലിങ്ങിൽ സജീവമായതുകൊണ്ടു തന്നെ അത്യാവശ്യം ശരീരസൗന്ദര്യം സൂക്ഷിക്കാൻ സാധിച്ചിരുന്നു. ഊർജ്ജസ്വലതയോടെ ബിഗ്ഗ്ബോസ് വീട്ടിലേക്ക് എത്തിയ നിമിഷ ഇങ്ങനെ തന്നെയാണ് വീട്ടിൽ താമസിക്കേണ്ടത് എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്.തന്റെ സുഹൃത്ത് തന്നോട് പറഞ്ഞ ചില വാക്കുകൾ തന്നെ വേദനിപ്പിച്ചു എന്ന് താരം പറഞ്ഞു. തൂങ്ങി ചത്തൂടെ പക്ഷെ നിന്റെ ഭാരം കാരണം അത്‌ ഞാൻ പറയുന്നില്ല എന്ന് പറഞ്ഞു

. അന്ന് ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചതൊന്നും താരം പറയുന്നു.. കഴിഞ്ഞ മൂന്ന് സീസണിൽ നിന്ന് വ്യത്യസ്തമായ ചില മത്സരാർഥികളാണ് ഈ സീസണിൽ ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് നാലാം സീസണിനെ ആരാധകരും കാത്തിരിക്കുന്നത്. പ്രേമോയിൽ പറഞ്ഞതുപോലെ തന്നെ ഈ വട്ടം സംഗതി കളർ ആകും എന്ന് തന്നെയാണ് ആളുകൾ വിശ്വസിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top