Entertainment

പ്രണയം നിറച്ചു റംസാനൊപ്പം ദിൽഷ, എന്തൊരു ഫീലിംഗ് ആണെന്ന് ആരാധകർ |bigboss fame Ramsan and Dhilsha dance video

പ്രണയം നിറച്ചു റംസാനൊപ്പം ദിൽഷ, എന്തൊരു ഫീലിംഗ് ആണെന്ന് ആരാധകർ |bigboss fame Ramsan and Dhilsha dance video

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ വിന്നർ എന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. നിരവധി ആരാധകരെയാണ് ദിൽഷ സ്വന്തം ആക്കിയത്. ബിഗ് ബോസിനെ ആദ്യത്തെ വനിതാ വിജയി കൂടിയായിരുന്നു ദിൽഷ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർ അറിയുന്നത്. ഈ പരിപാടി ആയിരുന്നു ദിൽഷ ബിഗ് ബോസ് വീട്ടിലേക്ക് വരാനുള്ള കാരണവും. എന്നാൽ ബിഗ് ബോസ് വീട്ടിൽ എത്തിയതിനു ശേഷം സഹമത്സരാർത്ഥിയായി ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദവും പിണക്കവും ഒക്കെ ദിൽഷയ്ക്ക് നിരവധി ഹേറ്റേഴ്സിനെ നേടിക്കൊടുത്തു എന്നതാണ് സത്യം.

നൃത്തത്തിലൂടെ ആയിരുന്നു ദിൽഷ ശ്രദ്ധിക്കപ്പെട്ടിരുന്നത് എന്നതാണ് സത്യം. ബിഗ്ബോസ് വീടിന് പുറത്തെത്തിയതിനു ശേഷവും നിരവധി നൃത്ത പരിപാടികളുടെ ഭാഗമായി ദിൽഷ മാറുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ഒട്ടുമിക്ക സ്റ്റേജ് പരിപാടികൾക്കും ദിൽഷയുടെ പരിപാടി ഉണ്ടായിരിക്കും. ഇപ്പോൾ മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റംസാനും ഒരുമിച്ചുള്ള ഒരു നൃത്ത വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഇരുവരും ഇതിനു മുൻപും നിരവധി നൃത്ത പരിപാടികളുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും പ്രണയം നിറച്ച ഒരു നൃത്തവുമായി ആണ് ഇരുവരും എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ ഒരു വീഡിയോ ആരാധകരെല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

നല്ല ഭംഗിയുണ്ട് എന്നും നിങ്ങൾ തമ്മിലുള്ള നൃത്തം കാണാൻ വളരെയധികം ഇഷ്ടമാണ് എന്നും ഒക്കെ ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള നൃത്തം കണ്ടതിനു ശേഷം പലപ്പോഴും ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള കമന്റുകൾ പോലും ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ ഡി ഫോർ ഡാൻസ് മുതൽ തുടങ്ങിയ സൗഹൃദമാണ് എന്നായിരുന്നു അപ്പോഴൊക്കെ ഇവർ ഇതിന് മറുപടിയായി പറഞ്ഞത്.
Story Highlights: bigboss fame Ramsan and Dhilsha dance video

പ്രണയം നിറച്ചു റംസാനൊപ്പം ദിൽഷ, എന്തൊരു ഫീലിംഗ് ആണെന്ന് ആരാധകർ |bigboss fame Ramsan and Dhilsha dance video
To Top